Wednesday, 9 January 2019

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ റെയ്ഡ്, ആയുധങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ ജില്ലാ കാര്യാലയത്തില്‍ റെയ്ഡ്. നെടുമങ്ങാടുള്ള ആര്‍.എസ്.എസ് കാര്യാലയത്തിലാണ് റെയ്ഡ്.

എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തുന്നത്. വടിവാള്‍, കത്തി തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍ ബോംബെറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന. നാലു ബോംബുകളാണ് പ്രവീണ്‍ സ്റ്റേഷനിലേക്കെറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുന്നില്‍ വീണാണ് ഇവ പൊട്ടിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടി രക്ഷപ്പെടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിയുകയും ചെയ്തു.

പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്.

SHARE THIS

Author:

0 التعليقات: