Friday, 11 January 2019

ആര്‍ എസ് സി അല്‍ഐന്‍ സെന്‍ട്രല്‍ സാഹിത്യോത്സവ് ഇന്ന്

അല്‍ഐന്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി ) പത്താമത് എഡിഷന്‍ സാഹിത്യോത്സവ് ഭാഗമായി അല്‍ഐന്‍ സെന്‍ട്രല്‍ സാഹിത്യോത്സവ് ഇന്ന് നടക്കും. അല്‍ഐന്‍ തവാം ആശുപത്രിക്ക് സമീപമുള്ള ഷൂട്ടിംഗ് ക്ലബ്ബില്‍ നടക്കുന്ന പരിപാടി രാവിലെ 8 നു ആരംഭിച്ചു രാത്രി 7.30 നു സമാപിക്കും.  അല്‍ഐന്‍ സെന്‍ട്രല്‍ പരിധിയിലെ നാലു സെക്ടറുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം പ്രതിഭകള്‍ മാറ്റുരക്കും. 


മാപ്പിളപ്പാട്ടു, മദ്ഹ് ഗാനം, ഖവാലി, ദഫ്, കൊളാഷ് തുടങ്ങി 79 ഇനങ്ങളില്‍ അഞ്ചു വിഭാഗങ്ങളിലായിട്ടാണ് മത്സരം. സാഹിത്യോത്സവ്‌നോടനുബന്ധിച്ചു ആര്‍ എസ് സി ഏര്‍പ്പെടുത്തിയ 'എസ്‌സിലാന്‍സി ക്ലബ് അവാര്‍ഡ്'  ഡോക്ടര്‍ സുധാകരന് സമ്മാനിക്കും. 

സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സാന്നിധ്യം പരിഗണിച്ചാണ് അവാര്‍ഡ്  സമ്മാനിക്കുന്നത്. 
 സാഹിത്യോത്സവ് ഉപഹാരമായി സെന്‍ട്രല്‍ കമ്മിറ്റി  പുറത്തിറക്കുന്ന സുവനീര്‍ 'തുഷാരം' സാഹിത്യോത്സവ് വേദിയില്‍ പ്രകാശനം ചെയ്യും.
    
വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ഇശല്‍ സായാഹ്നം സാഹിത്യോത്സവിന് വര്‍ണപ്പകിട്ടേകും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മത സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. 

സാഹിത്യോത്സവ് നഗരി സന്ദര്‍ശിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സീ ബ്രീസ് കാര്‍ഗോ നല്‍കുന്ന സ്വര്‍ണ നാണയം അടക്കം നിരവധി സമ്മാനങ്ങളും ലഭിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടാവും.  സാഹിത്യോത്സവില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ ജനുവരി 18 നു അജ്മാനില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോത്സവില്‍ പങ്കെടുക്കും.


SHARE THIS

Author:

0 التعليقات: