Tuesday, 15 January 2019

ദില്‍നശീന്‍ ആര്‍ട്‌സ് ഫെസ്റ്റ് ബുധനാഴ്ച്ച ആരംഭിക്കും

സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് മിസ്ബാഹുസ്സുആദാ വിദ്യാര്‍ത്ഥി സംഘടനക്ക് കീഴില്‍ നടത്തപ്പെടുന്ന ദിന്‍നശീന്‍'19 ജനുവരി 16, 17, 18, 19, 20 തിയ്യതികളില്‍ നിഷേധാത്മക കലകള്‍ക്ക് ബദല്‍ വിചാരം എന്ന പ്രമേയത്തില്‍ സഅദിയ്യ കാമ്പസില്‍ നടക്കും. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നതാണ് ദിന്‍നശീന്‍ ആര്‍ട്‌സ് ഫെസ്റ്റിന്റെ ലക്ഷ്യം. ജനുവരി 16 ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 


എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ.ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല മുഖ്യാതിഥിയായിരിക്കും. മന്‍സൂര്‍ സഅദി ഖുതുബി നഗര്‍ പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ഉബൈദുല്ലാഹി സഅദി, സൈദലവി ഖാസിമി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് സ്വാലിഹ് സഅദി, അബ്ദുല്‍ ലതീഫ് സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. തുടര്‍ ദിവസങ്ങളില്‍ 100ല്‍ പരം കലാ മത്സരങ്ങളിലായി അഞ്ഞൂറിലധികം കലാ പ്രതിഭകള്‍ വിവിധങ്ങളായ മത്സരയിനങ്ങളില്‍ മാറ്റുരക്കും. ജനുവരി 20 ഞായറാഴ്ച രാത്രി 8 മണിയോടെ സമാപിക്കും.


SHARE THIS

Author:

0 التعليقات: