Tuesday, 8 January 2019

സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ്; റുസൈല്‍ യൂനിറ്റ് ജേതാക്കള്‍

സീബ് സെന്‍ട്രല്‍ സംഘടിപ്പിച്ച സാഹിത്യോത്സവില്‍ 5 യൂനിറ്റുകളെ പിന്നിലാക്കി റുസൈല്‍ യൂനിറ്റ് കിരീടം സ്വന്തമാക്കി. കഴിഞ്ഞ ദിവസം റൂസൈല്‍ അല്‍മകാരിം ഓഡിറ്റോറിയത്തിലാണ് സാഹിത്യോത്സവ് കലാ സാഹിത്യ മത്സരം അരങ്ങേറിയത്. യൂനിറ്റുകളിലെ മത്സരങ്ങളില്‍ വിജയിച്ച 200 ഓളം പ്രതിഭകളാണ് 45 ഇനങ്ങളിലായി സെന്‍ട്രല്‍ സാഹിത്യോത്സവില്‍ മത്സരിച്ചത്. 

മബേല യൂനിറ്റ് രണ്ടാം സ്ഥാനവും സീബ് യൂനിറ്റ് മൂന്നാം സ്ഥാനവും നേടി.
ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി മുഹമ്മദ് നാഫി മബേല കലാപ്രതിഭയും, വിഷ്ണു അല്‍ ഹേല്‍ സര്‍ഗ്ഗ പ്രതിഭയുമായി തിരഞ്ഞെടുക്കപ്പെട്ടു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ കലാ സാഹിത്യ രംഗത്തെ പ്രമുഖര്‍ വിധി നിര്‍ണ്ണയിച്ചു.


SHARE THIS

Author:

0 التعليقات: