Thursday, 17 January 2019

ബായാറില്‍ മദ്റസാധ്യാപകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം -എസ് ജെ എം

കാസര്‍ഗോഡ്: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് മറവില്‍ ബായാറിലും പരിസരത്തും അഴിഞ്ഞാടിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിരപരാധിയായ മദ്രനാധ്യാപകനെ വഴിയില്‍ തടഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കാബിനറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമിക്കുന്ന ദൃശ്യം സി സി ക്യാമറയില്‍ പതിഞ്ഞിരിക്കെ മുഴുവന്‍  പ്രതികളെയും ഗൂഡാലോജന നടത്തിയവരെയും ശക്തമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത്  ജയിലില്‍ അടക്കണമെന്നും എസ് ജെ എം ആവശ്യപ്പെട്ടു.

ഇപ്പോള്‍  ഏതാനം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടങ്കിലും നിസാര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത് ഇത് ഇത്തരം ഗുണ്ടകള്‍ക്ക് ജാമ്യം ലഭിക്കുവാന്‍ കാരണമാകും  അവര്‍ പുറത്തിറങ്ങിയാല്‍ നാട്ടില്‍ സമാധാനം നഷ്ടപ്പെടുകയും ചെയ്യും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ  ആളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണം അല്ലങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് എസ് ജെ എം നേതൃത്വം നല്‍കും. 

അദ്ധേഹത്തിന്റെ ചികിത്സാ ചെലവിലെക്ക് വെള്ളിയാഴ്ച എല്ലാ മഹല്ലുകളിലും നടത്തുന്ന പിരിവുമായി എല്ലാവരും സഹകരിക്കണമെന്നും കാബിനറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ്റ് അശ്‌റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു
ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഇല്യാസ് കൊറ്റുമ്പ, ഇബ്രാഹീം സഖാഫി അര്‍ളടുക്ക, മുഹമ്മദ് ഹനീഫ് കാമില്‍ സഖാഫി, ലതീഫ് മൗലവി ,അശ്‌റഫ് സഖാഫി എ.കെ.ജി, അബ്ദുര്‍റഹ്മാന്‍ സഅദി പള്ളപ്പാടി, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: