Thursday, 17 January 2019

ഗുജറാത്തില്‍ വന്‍വരവേല്‍പ്പ്; ഹിന്ദ് സഫര്‍ ഇന്ന് ഇന്‍ഡോറില്‍

ഗുജറാത്ത്: എസ്എസ്എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹിന്ദ് സഫറിന് ഗുജറാത്തില്‍ വന്‍വരവേല്‍പ്പ്. പട്ടിണിയും നിരക്ഷരതയും രാജ്യത്തെ ഗ്രസിക്കുമ്പോള്‍ ആലസ്യതയിലുറങ്ങുന്ന ഭരണകൂടങ്ങള്‍ക്ക് തിരുത്തിന്റെ മറുവാക്കായ്  നവ വിദ്യാര്‍ത്ഥിത്വം ഉയര്‍ന്നുവരണമെന്ന്  എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ശൗകത്ത് ബുഖാരി പ്രസ്താവിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സാരിക്കുകയായിരുന്നു അദ്ധേഹം. 



സാക്ഷരതയും സഹിഷ്ണുതയും നിറഞ്ഞു നില്‍കുന്ന,  ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യക്കായ് യോജിച്ച മുന്നേറ്റങ്ങള്‍ക്ക് ഗുജറാത്തിലെ ജനതയുടെ പിന്തുണയുണ്ടാവണമെന്നു അദ്ധേഹം അഭ്യര്‍ത്ഥിച്ചു.



രാജ്‌കോട്ടില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഗുജറാത്ത് മര്‍ക്കസ് പ്രതിനിധികളും വിദ്യാര്‍ത്ഥി സമൂഹവും പ്രാദേശിക യുവാക്കളും ചേര്‍ന്ന്  പ്രൗഢമായ സ്വീകരണം നല്‍കി.
രാജ്‌കോട്ട് ജില്ലാ  അതിര്‍ത്തിയിലെ മാലിയ ഹസന്‍ ജലാല്‍ ഷാ പിര്‍ ദര്‍ഗയില്‍ നിന്നും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പ്രമുഖ സൂഫി വര്യനായ മുഹമ്മദ് ഇബ്രാഹിം തുര്‍ക്കി ബാപ്പു ദര്‍ഗയിലേക്കു  സ്വീകരിച്ചാനയിക്കുകയായിരുന്നു.



രാജ്‌കോട്ട് മര്‍കസ് തുര്‍ക്കിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഗുജറാത്ത്  മുസ്ലിം ജമാ'അത്ത് ചെയര്‍മാന്‍ ജനാബ് ഹാജി യൂസുഫ് ജുനേജ മുഖ്യാതിഥിയായി. പ്രമുഖ പണ്ഡിതനും പൗര പ്രമുഖനുമായ മൗലാനാ മുഹമ്മദ് യാസീന്‍ ബാപ്പു അഹമ്മദാബാദ് ഉല്‍ഘടനം ചെയ്തു. രാജ്‌കോട്ട് മുഫ്തി ഹസറത്ത് അല്ലാമാ അക്‌റം ബാപ്പു, എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ്,   ഉപാധ്യക്ഷന്‍ ഡോ:ഫാറൂഖ് ന'ഈമി തുടങ്ങിയവര്‍ സംസാരിച്ചു. 



ഫിനാന്‍സ് സെക്രട്ടറി സുഹൈറുദ്ധീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍, ഹാജി ഷഫീഖ് സാഹിബ്, ഹാജി റഫീഖ് സാഹിബ്, ഹാജി റഈസ് നൂരി, ഹാജി മുല്ല സാഹിബ് അഹമ്മദാബാദ്, ആദം നൂറാനി ബറൂജ്, സൈനുല്‍ ആബിദ് നൂറാനി, ബാസിത് സഖാഫി, സാദിഖ് സഖാഫി, തുടങ്ങിയവര്‍  സ്റ്റേറ്റ് പ്രസിഡന്റ് ബഷീര്‍ അഹമ്മദ് നിസാമി സ്വാഗതവും ജനറല്‍ സെക്രെട്ടറി ഉബൈദ് ഇബ്രാഹിം നൂറാനി നന്ദിയും പറഞ്ഞു. ഇന്ന് യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നരമണിക്ക് ഇന്‍ഡോറിലാണ് സ്വീകരണം.


SHARE THIS

Author:

0 التعليقات: