Saturday, 19 January 2019

ഉപ്പള സോണ്‍ സംയുക്ത എക്‌സിക്യൂട്ടിവ് സമാപിച്ചു

ഉപ്പള: പ്രാസ്ഥാനിക കുടുംബത്തിലെ സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ജില്ല, സോണ്‍ തലങ്ങളില്‍ കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ്  തുടങ്ങിയ പ്രാസ്ഥാനിക കുടുംബത്തിലെ എക്‌സിക്യൂട്ടിവ് അംഗങ്ങളെ വിളിച്ച് ചേര്‍ത്തുകൊണ്ടുള്ള ഉപ്പള സോണ്‍ എക്‌സിക്യൂട്ടിവ് സമാപിച്ചു. ഉപ്പള യൂത്ത് സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ കേരള മുസ്ലിം ജമാഅത്ത് ഉപ്പള സോണ്‍ പ്രസിഡന്റ അബ്ദുല്‍ ഹമീദ് സഖാഫി മേര്‍ക്കള അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ല ഉപാധ്യക്ഷന്‍ അലികുത്തി ദാരിമി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ വിഷയമവതരിപ്പിച്ചു. 

സിദ്ധീഖ് സഖാഫി ബായാര്‍, ഷാഫി സഅദി ഷിരിയ, എസ് വൈ എസ് സോണ്‍ പ്രസിഡന്റ അബ്ദുല്‍ റസാഖ് മദനി ബായാര്‍, കേരള മുസ്ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി എം പി മുഹമ്മദ്, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ഖലില്‍ മദനി ആവളം, ഹസന്‍ അഹ്‌സനി കുബണൂര്‍, നാസിര്‍ മാസ്റ്റര്‍ മുട്ടം, അനസ് സിദ്ധീഖി ഷിറിയ, മുസ്ഥഫ മുസ്ല്യാര്‍, മൂസ സഖാഫി പൈവളികെ, ഉമര്‍ മദനി കനിയാല, സത്താര്‍ മദനി ഇച്ചിലങ്കോട്, അലങ്കാര്‍ മുഹമ്മദ് ഹാജി, അബ്ബാസ് ഹാജി ഉപ്പള, ലത്വീഫ് സഖാഫി ബേക്കൂര്‍, ഫാറൂഖ് കുബണൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എസ് വൈ എസ്  സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ സ്വാഗതവും ഷഫിഖ് സഖാഫി സോങ്കാല്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: