Sunday, 13 January 2019

എസ് വൈ എസ് ബദിയടുക്ക സോണ്‍ യൂത്ത് കൗണ്‍സില്‍ തിങ്കളാഴ്ച

ബദിയടുക്ക: സക്രിയയൗവ്വനത്തിനു കരുത്താവുക എന്ന പ്രമേയത്തില്‍ സംസ്ഥാന തലത്തില്‍ നടത്തി വരുന്ന മെമ്പര്‍ഷിപ് കാമ്പയിനിന്റെ ഭാഗമായുള്ള എസ് വൈ എസ് ബദിയടുക്ക സോണ്‍ കമ്മറ്റിയുടെ യൂത്ത് കൗണ്‍സില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നു മാണി മുതല്‍ ബദിയടുക്ക അല്‍ മദ്രസത്തുല്‍ ഫാറൂഖിയയില്‍ വെച്ച് നടക്കും. 

എസ് വൈ എസ് ബദിയടുക്ക സോണ്‍ പ്രസിഡന്റ് വാഹിദ് സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് പി എസ് ആറ്റക്കോയ അല്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘടനം ചെയ്യും. പാത്തൂര്‍ മുഹമ്മദ് സഖാഫി തിരഞ്ഞെടുപ്പ് നിയന്ത്രിക്കും.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ സഖാഫി കൊല്ല്യം, എ കെ സഖാഫി കന്യാന തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: