Thursday, 17 January 2019

എസ് വൈ എസ് മൗലികാവകാശ സമ്മേളനം വെള്ളിയാഴ്ച കാസര്‍കോട്ട്; പേരോട് മുഖ്യ പ്രഭാഷണം നടത്തും

കാസര്‍കോട്: ഭരണ ഘടനക്ക് കാവലിരിക്കുക എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ഭാഗമായി ഈ മാസം 18ന് വെള്ളിയാഴ്ച  വൈകിട്ട് 4 ന് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത്  മൗലികാവകാശ സമ്മേളനം സംഘടിപ്പിക്കും. എസ് വൈ എസ് സംസ്ഥ പ്രസിഡന്റ് പോരോട് അബ്ദു റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.

    മുത്തലാഖ് അടക്കമുള്ള വിഷയങ്ങളില്‍ ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കുന്ന നിലയില്‍  നിയമ നിര്‍മാണം നടത്താനുള്ള നീക്കം മത വിശ്വാസികളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഭരണ ഘടന നല്‍കുന്ന മത സ്വാതന്ത്യത്തിനു നേരെയുള്ള ഇത്തരം കയ്യേറ്റങ്ങള്‍ ഏക സിവില്‍ കോടിനുള്ള  നീക്കമണെന്ന് സംശയിക്കുന്നു. വ്യക്തി നിയമം ഓരോ മതത്തിനും അനുവദിച്ചു നല്‍കുന്ന വിശ്വാസ സ്വാതന്ത്യത്തിനു നേരെയുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് എസ് വൈ എസ് മൗലിവാകാവകാശ സമ്മേളനം നടത്തുന്നത്.     


       എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.  
   കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, ഹമീദ് പരപ്പ, ഹമീദ് മൗലവി ആലമ്പാടി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ പ്രസംഗിക്കും. 


SHARE THIS

Author:

0 التعليقات: