Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) പുനസംഘടനാ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടമായി സംഘടിപ്പിച്ച കാസര്‍കോട് സോണ്‍ യൂത്ത് കൗണ്‍സിലിന് ജില്ലാ വ്യാപാരഭവനില്‍ പ്രൗഢ സമാപനം. സോണിലെ 41 യൂണിറ്റുകളിലും 4 സര്‍ക്കിളുകളിലും പ്രവര്‍ത്തക സജ്ജീകരണത്തിനായി വിപുലമായ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചു.  ഈ മാസം 31നകം യൂണിറ്റിലും ഫെബ്രുവരി 15നകം സര്‍ക്കിളിലും ക്യാമ്പ് നടത്തും. പ്രവര്‍ത്തകരില്‍ വായനാ താല്‍പര്യം വളര്‍ത്തുന്നതിന് ഫെബ്രുവരിയില്‍ ബുക്ക് ടെസ്റ്റ് നടത്തും. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് സൗജന്യാമയി ഉംറയാത്രക്ക് അവസരം നല്‍കും.

സോണ്‍ യൂത്ത് കൗണ്‍സില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍  പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സുലൈമാന്‍ സഖാഫി ദേശാംകുളം അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും  അവതരിപ്പിച്ചു. ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, ഹാജി ശംസുദ്ദീന്‍ പുതിയപുര, ഹനീഫ് പടുപ്പ്, മുനീര്‍ സഅദി നെല്ലിക്കുന്ന്, ശംസീര്‍ സൈനി, അഹ്മദ് സഅദി ചെങ്കള, മുഹമ്മദ് ടിപ്പു നഗര്‍, അബ്ദുല്‍ ഖാദിര്‍ സഅദി നായമാര്‍മൂല, സലീം കോപ്പ, മഹ്മൂദ് മുട്ടത്തൊടി, മുനീര്‍ എര്‍മാളം തുടങ്ങിയവര്‍ പ്രസംഗിച്ചു.   

            
സാന്ത്വനം, സാമൂഹ്യ ക്ഷേമം, ആദര്‍ശ മുന്നേറ്റം, സന്തുഷ്ട കുടുംബം, വ്യാക്തിത്വ വികസനം തുടങ്ങിയവയിലൂന്നി അടുത്ത പ്രവര്‍ത്തന വര്‍ഷം സംഘടന മുന്നോട്ട് വെക്കുന്ന കര്‍മ പദ്ധതിയുടെ അവതരണവും പഠനവും  നടന്നു. കേരളീയ യുവത്വത്തിന് പുതിയ അജണ്ട നിര്‍ണയിക്കുന്ന കര്‍മ രേഖ അവതരിപ്പിച്ചു.                

കാസര്‍കോട്  സോണിലെ 41 യൂണിറ്റുകളിലും നാല്  സര്‍ക്കിളുകളിലും യൂത്ത് കൗണ്‍സില്‍ പൂര്‍ത്തിയാക്കിയാണ് സോണ്‍ പുനസംഘടനയിലേക്ക് കടന്നത്.


Leave A Reply