Wednesday, 9 January 2019

എസ് വൈ എസ് കാസര്‍കോട് സോണിന് പുതിയ സാരഥ്യം, എസ് എച്ച് എ തങ്ങള്‍ പ്രസിഡന്റ്, കോട്ടക്കുന്ന് സഖാഫി സെക്രട്ടറി

കാസര്‍കോട്: എസ് വൈ എസ് കാസര്‍കോട് സോണിന് അടുുത്ത രണ്ട് വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സയ്യിദ് അബ്ദുല്‍ കരീം ഹാദി എസ് എച്ച് എ തങ്ങളെ പ്രസിഡന്റായും അബ്ദു റസാഖ് സഖാഫി കോട്ടക്കുന്നിനെ ജനറല്‍ സെക്രട്ടറിയായും മുനീര്‍ എര്‍മാളത്തെ ഫിനാന്‍സ് സെക്രട്ടറിയായും തെരെഞ്ഞെടുത്തു.

വൈസ് പ്രസിഡന്‌റുമാര്‍:  മുനീര്‍ സഅദി നെല്ലിക്കുന്ന് (ഖാഫില), അഹ്മദ് സഅദി ചെങ്കള (ദഅ്‌വ) സെക്രട്ടറിമാര്‍: അബ്ദുല്‍ ഖാദിര്‍ പാണലം (ഒര്‍ഗനൈസിംഗ്), അബ്ദു റഹ്മാന്‍ മുട്ടത്തൊടി (സാംസ്‌കാരികം), ത്വാഹിര്‍ കോട്ടക്കുന്ന് (സോഷ്യല്‍ കെയര്‍) നാസ്വിര്‍ ചേരൂര്‍ (സാന്ത്വനം) അലി സഖാഫി ചെട്ടുംകുഴി (ട്രൈനിംഗ്) ആസിഫ് ആലമ്പാടി (സാമൂഹ്യ ക്ഷേമം) 

29 അംഗ എക്‌സിക്യൂട്ടീവിനെയും 13 അംഗ ജില്ലാ കൗണ്‍സിലിനെയും തെരെഞ്ഞെടുത്തു. സോണില്‍ ക്യാബിനറ്റ് സിസ്റ്റം സജീവമാക്കാന്‍ തീരുമാനിച്ചു.  

എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സുലൈമാന്‍ സഖാഫി ദേശാംകുളം അധ്യക്ഷത വഹിച്ചു.



SHARE THIS

Author:

0 التعليقات: