Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page


കുമ്പള: ജനങ്ങളുടെ സൈ്വര ജീവിതത്തിനു ഭീഷണിയായി ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ഗീയ -രാഷ്ടീയ കലാപങ്ങള്‍ അവസാനിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടത്തിനു കീഴില്‍ സ്ഥിരം സമാധാന സംവിധാനം ഉണ്ടാകണമെന്ന് പുത്തിഗെ മുഹിമ്മാത്തില്‍ സമാപിച്ച കുമ്പള സോണ്‍ എസ് വൈ എസ് യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

സ്ഥിരം ആക്രമത്തിലേര്‍പ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കര്‍ശന നിയമനടപടി ്‌സ്വീകരിണം. പ്രശ്‌ന സ്ഥലങ്ങളില്‍ നീരീക്ഷണ സംവിധാനം കര്‍ശനമാക്കണം. കലാപാഹ്വാനം നടത്തുന്ന നേതാക്കളെയും സംഘടനകളെയും ഒറ്റപ്പെടുത്തണം.
സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി തങ്ങളുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ആമുഖ പ്രഭാഷണം  നടത്തി.

സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ തങ്ങള്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, അശ്രഫ് സുഹ് രി, ബഷീര്‍ പുളിക്കൂര്‍, കരീം ദര്‍ബാര്‍ക്കട്ട, അശ്രഫ് കരിപ്പൊടി, ശാഫി സഅദി, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും താജുദ്ധീന്‍ സുബ്ബയ്ക്കട്ട നന്ദിയും പറഞ്ഞു. 

PHOTO CAPTION: കുമ്പള സോണ്‍ എസ് വെ എസ്  യൂത്ത് കൗണ്‍സില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

Leave A Reply