Wednesday, 16 January 2019

എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ യൂത്ത് കൗണ്‍സില്‍ സമാപിച്ചു

മുള്ളേരി: അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന മലയേര മേഖലയിലെ നഗരങ്ങളലോന്നായ മുള്ളേരിയയില്‍ എല്ലാ സൗകര്യങ്ങളോട് കൂടിയ ബസ് സ്റ്റാന്റ് സ്ഥാപിക്കണമെന്ന്അഅഹ്ദലിയ്യ സെന്ററില്‍ സമാപിച്ച എസ് വൈ എസ് മുള്ളേരി സോണ്‍ യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ദേലംപാടി, ബെള്ളൂര്‍, കാറഡുക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് മുള്ളേരിയ ടൗണില്‍ എത്തുന്നവര്‍ക്ക് കാത്തിരിപ്പിനും മറ്റു ആനുകൂല്യങ്ങള്‍ക്കും പരിയപ്തമായ സൗകര്യം ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഏറെ മുദ്ധിമുട്ടുന്നു. തിരക്കേറിയ ജംഗ്ഷനില്‍ ദീര്‍ഘ നേരം റോഡ് വക്കില്‍ കാത്തിരിക്കുന്നത് അപകടത്തിന് കാരണമാകുന്നു. ഷോപ്പിങ് സൗകര്യത്തേടെ സ്ഥാപിച്ചാല്‍ പഞ്ചായത്ത് വരുമാന മാര്‍ഗ്ഗം ആകും. 


യോഗത്തില്‍ സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് കന്തല്‍ സൂഫി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട വിഷയാവതരണം നടത്തി. സയ്യിദ് സലാം തങ്ങള്‍ ആദൂര്‍, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ റഹ്മാന്‍ സഅദി പള്ളപ്പാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ജഅഫര്‍ സഅദി പള്ളത്തൂര്‍, പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട്, അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, തുടങ്ങിയവര്‍ സംബന്ധിച്ചു.

ഫോട്ടോ അടിക്കുറിപ്പ്
എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ യൂത്ത് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് കന്തല്‍ സൂഫി മദനി ഉദ്ഘാടനം നിര്‍വഹിക്കുന്നു


SHARE THIS

Author:

0 التعليقات: