Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ഉപ്പള: സമസ്ത കേരള സുന്നീ യുവജന സംഘം (എസ് വൈ എസ്)സക്രിയ യൗവ്വനത്തിന് കരുത്താവുക എന്ന ശീര്‍ഷകത്തില്‍ മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ സര്‍ക്കിള്‍ തലങ്ങളില്‍ പുനഃസംഘടന പൂര്‍ത്തീകരിച്ച് ഉപ്പള സോണ്‍ കൗണ്‍സില്‍ പൂര്‍ത്തിയായി. ഉപ്പള സോണ്‍ പരിധിയിലെ 37 യൂണിറ്റ് കൗണ്‍സിലുകള്‍ പൂര്‍ത്തീകരിച്ചാണ് സോണ്‍ പുനഃസംഘടന നടന്നത്. ബേക്കൂര്‍ താജുല്‍ ഉലമാ സുന്നീ മദ്രസയില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘടനം ചെയ്തു. സിദ്ദീഖ് സഖാഫി ബായാര്‍ അധ്യക്ഷം വഹിച്ചു. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി പുതിയ ഭാരവാഹികള്‍ക്ക് പതാക കൈമാറി.

വിവിധ ക്ലാസുകള്‍ക്ക് ജില്ലാ ഫിനാന്‍സ് സെക്രട്ടറി പി ബി ബഷീര്‍ പുളിക്കൂര്‍ ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ നേതൃത്വം നല്‍കി. റിട്ടേര്‍ണിംഗ് ഓഫീസര്‍ കട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പുനഃസംഘടനക്ക് നേതൃത്വം നല്‍കി. ഷാഫി സഅദി ഷിറിയ ഇലക്ഷന് ചീഫ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍  റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജില്ലാ സാന്ത്വനം പ്രസിഡന്റ് കന്തല്‍ സൂപ്പി മദനി, കേരള മുസ്ലിം ജമാഅത്ത് ഉപ്പള സോണ്‍ പ്രസിഡന്റ് ഹമീദ് സഖാഫി മെര്‍കള, ജനറല്‍ സെക്രട്ടറി എം പി  മുഹമ്മദ് മണ്ണംകുഴി, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ഹാജി അലങ്കാര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍: അബ്ദുല്‍ റസാഖ് മദനി ബായാര്‍(പ്രസിഡന്റ്) അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍(ജനറല്‍ സെക്രട്ടറി)അബ്ദുല്‍ സത്താര്‍ മദനി ഇച്ചിലങ്കോട്(ഫിനാന്‍സ് സെക്രട്ടറി)യൂസുഫ് സഖാഫി കനിയാല (പ്രസിഡന്റ് സാന്ത്വനം) ഹസന്‍ അഹ്‌സനി ഉപ്പള (പ്രസിഡന്റ് ഖാഫില), മുസ്തഫാ മുസ്‌ലിയാര്‍ കയര്‍ക്കട്ടെ (സെക്രട്ടറി സമൂഹിക ക്ഷേമം), ഉമര്‍ മദനി കനിയാല (സെക്രട്ടറി ട്രൈനിംഗ്) ,നാസര്‍ മാസ്റ്റര്‍ ബന്തിയോട് (സെക്രട്ടറി സാംസ്‌കാരികം) മൂസ സഖാഫി പൈവളിഗെ
(സെക്രട്ടറി ഓര്‍ഗനൈസിംഗ്) ,അനസ് സിദ്ദീഖി ഷിറിയ (സെക്രട്ടറി ദഅവാ),ലത്തീഫ് സഖാഫി ബേക്കൂര്‍ (സെക്രട്ടറി സോഷ്യല്‍ കെയര്‍).

Leave A Reply