Thursday, 17 January 2019

ബചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ എസ് വൈ എസ് ഐക്യദാര്‍ഢ്യ റാലി ഇന്ന്

ഉപ്പള: കാസര്‍കോട് ജില്ലയിലെ പ്രധാന നഗരമായ ഉപ്പളയിലെ റെയില്‍വേ സ്റ്റേഷന്‍ ചില അധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്തുകളികളുടെ കാരണമായി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. 

ഉപ്പള റെയില്‍വേ സ്റ്റേഷനിനെ ഉയര്‍ന്ന നിലവാരത്തിലേക് ഉയര്‍ത്തുക, ദീര്‍ഘദൂര ട്രൈനുകള്‍ക് സ്റ്റോപ് അനുവദിക്കുക, മേല്‍പാലം പണിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ മുന്നണിയുടെ നേത്രത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിലേക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ് വൈ എസ് ഉപ്പള സോന്‍ ഇന്ന് വൈകുന്നേരം റാലി നടത്തുന്നു. 

സോന്‍ നേതാക്കളായ അബ്ദുല്‍ റസാഖ് മദനി ബായാര്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ ,സത്താര്‍  മദനി ഇചിലങ്ങോട്, യൂസഫ് സഖാഫി കണിയാല, ഹസന്‍ അഹ്‌സനി കുബനൂര്‍,മൂസ സഖാഫിപൈവളികെ, നാസീര്‍ മാസ്റ്റര്‍ ബന്ദിയോട്, ഉമര്‍ മദനി കണിയാല, അനസ് സിദ്ധീഖി ഷിറിയ, മുസ്തഫ മുസ്‌ലിയാര്‍ കയര്‍കട്ട,ലത്തീഫ് സഖാഫി ബെകുര്‍ തുടങ്ങിയവര്‍ നയിക്കും. 


സിദ്ദീഖ് സഖാഫി ബായാര്‍,ഷാഫി സഅദി ഷിറിയ, എം പി മുഹമ്മദ്, അബ്ദുല്‍ ഹമീദ് സഖാഫി മേര്‍കള റാലിയെ അഭിസംബോധനം ചെയ്തു സംസാരിക്കും.


SHARE THIS

Author:

0 التعليقات: