Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് റെയില്‍വേ. ട്രെയിന്‍ തടഞ്ഞവര്‍ എത്ര സമയം ട്രെയിന്‍ തടഞ്ഞുവെന്ന കണക്കാക്കി ഒരു മിനിറ്റിന് 400 രൂപ മുതല്‍ 800 രൂപ വരെ പിഴയൊടുക്കേണ്ടി വരുന്നതായിരിക്കും. റെയില്‍വേയുടെ സാമ്പത്തിക വിഭാഗമാണ് ഇത് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഒരോ ട്രെയിന്‍ തടഞ്ഞിട്ട സമയവും അതനുസരിച്ചുള്ള പിഴയും ഒരാഴ്ചക്കുള്ളില്‍ കണക്കാക്കുമെന്നാണ് സൂചന.പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുവാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും സാധിക്കില്ല. ട്രെയിന്‍ തടഞ്ഞ കുറ്റത്തിന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി എന്നിവരുള്‍പ്പെടെ 1,200 പേര്‍ക്കെതിരെയാണ് കേസ് നിലവിലുള്ളത്.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകള്‍ 85 മിനിറ്റ് വരെ തടഞ്ഞിട്ടുണ്ട്. ശരാശരി 20 ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടി വരുമെന്നാണ് റെയില്‍വേയുടെ കണക്ക് കൂട്ടല്‍

Leave A Reply