Thursday, 17 January 2019

ഉളുവാറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സംരക്ഷണ ബോധവത്കരണവും 20ന്

കുമ്പള: ഉളുവാര്‍ താജുല്‍ ഉലമ സൗധത്തിന്റെ വാര്‍ഷിക ഭാഗമായി എസ്.വൈ.എസ് സാന്ത്വനം കമ്മറ്റിയും കുമ്പള ഹെല്‍ത്ത് കോര്‍ട്ടും സംയുക്തമായി സംഘടിപ്പിക്കു ന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സംരക്ഷണ ബോധവത്കരണവും ഈ മാസം 20ന് നടക്കും.
ജനറല്‍ ഫിസിഷന്‍, ചര്‍മ്മ രോഗം,  തുടങ്ങിയ വിഭാഗത്തില്‍ വിദ്ഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരിക്കും.

ബ്ലഡ് ഷുഗര്‍, കിഡ്ണി ഷുഗര്‍, ബ്ലഡ്പ്രഷര്‍, ഇ.സി.ജി, കൊളസ്‌ട്രോള്‍, യൂറിക്ക് ആസിഡ്, തൈറോഡ്, ആസ്തമ, തുടങ്ങിയ ഇനങ്ങളിലായി വിദഗ്ധ പരിശോധനയും ആവശ്യമായ മരുന്നും സൗജന്യമായി നല്‍കും.

ജനുവരി 20 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉളുവാര്‍ എല്‍.പി സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടക്കുന്ന ക്യാമ്പിന് പ്രമുഖ പ്രമേഹ രോഗ വിദഗ്ധന്‍  ഡോ. അബ്ദുല്‍ കരീം, ചര്‍മ രോഗ വിദഗ്ധന്‍ ആര്‍.ശ്രീജിത്ത്  തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 

ഉല്‍ഘാടന സംഗമത്തില്‍ സയ്യിദ് ഹാമിദ്  ഹന്‍വര്‍ സഖാഫി അല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.
അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ ഡോ.സയ്യിദ് ഹാമിദ് ശുഹൈബ് തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി അര്‍ലദുക്ക സന്ദേശ പ്രഭാഷണം നടത്തും. മൂസ സഖാഫി കളത്തൂര്‍
യൂസുഫ് ഉളുവാര്‍, കരീം മാസ്റ്റര്‍ ദര്‍ബര്‍കട്ട തുടങ്ങിയവര്‍ സ്ബന്ധിക്കും. അന്തൂ കളായി (പ്രസിഡന്റ് ഉളുവാര്‍ സുന്നി സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍) ഇബ്‌റാഹീം മീരാന്‍ ഹാജി(പ്രസിഡന്റ് യുഎഇ ചാപ്റ്റര്‍) ഉപഹാരം സമര്‍പ്പിക്കും.


SHARE THIS

Author:

0 التعليقات: