Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
വൈലത്തൂര്‍: കഴിഞ്ഞ മൂന്നു ദിനങ്ങളിലായി സഹസ്രങ്ങള്‍ക്ക് ആത്മ സായൂജ്യമേകി വൈലത്തൂര്‍ ബദരിയ നഗറില്‍ നടന്നു വരുന്ന വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനി രണ്ടാം ഉറൂസ് മുബാറകിന് പ്രൗഢ സമാപ്തി. സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നിര്‍വഹിച്ചു. 

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ജനറല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. 

സയ്യിദ്ഖലീലുല്‍ ബുഖാരി,സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, ഹസന്‍ മുസ്ല്യാര്‍ വയനാട്, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, കെ എം എ റഹീം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബൂ ഹനീഫല്‍ ഫൈസി തെന്നല, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, ഓമച്ചപ്പുഴ അബ്ദുന്നാസര്‍ ഹാജി, ബാവ ഹാജി കുണ്ടൂര്‍, അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ പകര, അഷ്‌റഫ് അലി അല്‍ ജുബൈല്‍, അബ്ദു ഹാജി വേങ്ങര,ബാപ്പുട്ടി ദാരിമി, ഇബ്രാഹിം ബാഖവി മേല്‍ മുറി, ബഷീര്‍ പറവന്നൂര്‍ ,അബ്ദുറസാഖ് സഖാഫി, യഹ്‌യ മുഹമ്മദ് സഖാഫി പങ്കെടുത്തു. 

അപകടത്തില്‍ മരണപ്പെട്ട പെരിഞ്ചേരി അബ്ദുറസാഖ് മുസ്ല്യാരുടെ കുടുംബത്തിന് എസ് വൈ എസ് താനൂര്‍ സോണ്‍ ഐ സി എഫ് അല്‍ ജുബൈല്‍ ഘടകത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച ദാറുല്‍ ഖൈറിന്റെ താക്കോല്‍ ദാനം ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍വഹിച്ചു. നേരത്തെ നടന്ന ഖാദിരിയ മജ്‌ലിസിന് സയ്യിദ് ജലാലുദ്ധീന്‍ ജീലാനി നേതൃത്വം നല്‍കി.

Leave A Reply