Wednesday, 13 February 2019

എരിയാലില്‍ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. എരിയാല്‍ ഇ വൈ സി സി ക്ലബിനു സമീപം ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.



എരിയാല്‍ ചേരങ്കൈയിലെ സി എച്ച് മുഹമ്മദ് കുഞ്ഞി (67)യാണ് മരിച്ചത്. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


SHARE THIS

Author:

0 التعليقات: