Monday, 4 February 2019

അഹ്ദലിയ്യ ആത്മീയ സമ്മേളനം 23 ന്

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപകന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണക്കായി എല്ലാ മാസവും നാലമത്തെ ശനിയാഴ്ച മുഹിമ്മാത്തില്‍ നടന്നുവരുന്ന അഹ്ദലിയ്യ, മഹഌറത്തുല്‍ ബദ് രിയ്യ ആത്മീയ സംഗമം ഫെബ്രുവരി 23ന് ശനിയാഴ്ച നടക്കും.

അസ്വറിന് ശേഷം നടക്കുന്ന ഖത്മൂര്‍ ഖുര്‍ആന്‍ മജ്‌ലിസിന് അബ്ബാസ് സഖാഫി കാവുംപുറം നേതൃത്വം നല്‍കും. മഗ്‌രിബിന് അഹ്ദല്‍ മഖാം സിയാറത്തിന് അബ്ദുല്ല മുസ്ലിയാര്‍ ബെള്ളിപ്പാടി നേതൃത്വം നല്‍കും. മഹഌറതുല്‍ ബദ്‌രിയ്യക്ക് അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി ബാപ്പാലിപ്പൊനം നേതൃത്വം നല്‍കും. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ ഇമാം ഗസ്സാലി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: