Friday, 8 February 2019

വിദേശ കറന്‍സികളുമായി കാസര്‍കോട് സ്വദേശി മംഗ്‌ളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: രേഖകളില്ലാതെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 7.14 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളുമായി മലയാളി യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശി അബ്ദുള്‍ഹമീദ് കൊടിയമ്മയാണ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ദുബായിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്.


സുരക്ഷാ പരിശോധനയ്ക്കിടെ പെരുമാറ്റത്തില്‍ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ്  3,57,200 രൂപമൂല്യമുള്ള 5000 അമേരിക്കന്‍ ഡോളര്‍ പിടികൂടിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 3,56,800 രൂപ മൂല്യമുള്ള വിവിധ രാജ്യങ്ങളുടെ കറന്‍സികളും പിടിച്ചെടുത്തു






SHARE THIS

Author:

0 التعليقات: