യക്കു മരുന്നിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടിമപ്പെടുന്ന ചെറുപ്പക്കാര്‍ പെരുകി കൊണ്ടിരിക്കുന്ന സമൂഹത്തിനിടയില്‍ കൗമാരപ്രായക്കാരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ അല്‍ ഇസ്വാബ കൂട്ടായ്മയിലൂടെ നാടിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
അനാഥ മക്കളെ തലോടി കൊണ്ടും അഗതികളെ സന്തോഷിപ്പിച്ചു കൊണ്ടും അവര്‍ക്ക് വേണ്ടുന്ന വസ്ത്രങ്ങളും പുസ്തകവും മറ്റും നല്കി കൊണ്ടിരിക്കുന്ന കൂട്ടായ്മ പരവനടുക്ക മഹിളാ മന്ദിരത്തില്‍ ചെന്ന് അവര്‍ക്കു ഒരു ദിവസത്തെ ഭക്ഷണം നല്‍കുകയും ചെയ്തു കൊണ്ട് വേറിട്ട പ്രവര്‍ത്തനവുമായിട്ടാണ് അല്‍ ഇസ്വാബ ശ്രദ്ധേയമായത്.
അല്‍ ഇസ്വാബ പ്രവര്‍ത്തകരായ അല്‍ത്താഫ് ഏണിയാടി, അഷ്റഫ് പി എ, ഹൈദറലി എ ജി, ഇബ്രാഹിം ബാത്തിഷ, ഹക്കീം, പി എ അഹമ്മദ് സാബിത്ത്, സഅദ് പി എ, മുസമ്മില്‍ ബെള്ളിപ്പാടി, എ പി മുഹമ്മദ് തുടങ്ങിയവരാണ് അന്തേവാസികള്‍ക് സാന്ത്വനമേകാന്‍ മഹിളാ മന്ദിരത്തില്‍ എത്തിയത്.
