Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

ആലംപാടി: പ്രമുഖ സൂഫി വാര്യനും പണ്ഡിതനുമായ ശൈഖുനാ ആലംപാടി ഉസ്താദ് ആണ്ട് നേര്‍ച്ച സമാപിച്ചു. സമാപന ആത്മീയ സമ്മേളനം കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ സി.എ.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ പണ്ഡിതന്‍ സയ്യിദ് ആലൂര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ പ്രബോധകനും കേരള സംസ്ഥാന ന്യൂനപക്ഷ പിന്നോക്ക വിഭാഗം കമ്മീഷന്‍ മെമ്പര്‍ മുള്ളൂര്‍കാര മുഹമ്മദലി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. 

ആയിരങ്ങള്‍ ഒഴുകിയെത്തിയ ആത്മീയ മജിലിസിന് പ്രമുഖ പണ്ഡിതനന്‍ സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹമീദ് മൗലവിയെയും, സമൂഹ വിവാഹ സംഘടപ്പിച്ച കിംഗ് കാനോത്ത് ഭരവാഹികളെയും  ബായാര്‍ തങ്ങള്‍ ആദരിച്ചു. 


സയ്യിദ് കല്ലക്കട്ട തങ്ങള്‍, സയ്യിദ് പഞ്ചിക്കല്‍ തങ്ങള്‍,സയ്യിദ് യൂ.പി.എസ് തങ്ങള്‍ അല്‍ ജിഫ്രി റഹ്മാനിയ നഗര്‍, സയ്യിദ് ഹംസ തങ്ങള്‍ ഉളിയത്തടുക്ക,സയ്യിദ് കരീം തങ്ങള്‍,ബേക്കല്‍ ഇബ്രഹിം മുസ്‌ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍,ഹമീദ് മൗലവി ആലംപാടി,കാട്ടിപ്പാറ അബ്ദുല്‍ കാദര്‍ സഖാഫി, ഹംസ മിസ്ബാഹി ഒട്ടപ്പാദവ്,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,കൊല്ലമ്പാടി അബ്ദുല്‍ കാദര്‍സഅദി,കെ.പി.അബ്ദുല്‍റഹ്മാന്‍ സഖാഫി, അബ്ബാസ് സഖാഫി ചേരൂര്‍, മുഹമ്മദ് മുബാറക് ഹാജി,അബ്ദുല്‍ റഹ്മാന്‍ ഹാജി,താജുഡീന്‍ നെല്ലിക്കട്ട,  തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. 

അഷ്‌റഫ് ജൗഹരി എരുമാട് സ്വാഗതവും ഹനീഫ് അമാനി ആലംപാടി നന്ദിയും പറഞ്ഞു.തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കി.


Leave A Reply