Wednesday, 6 February 2019

ആലംപാടി ഉസ്താദ് ആണ്ടുനേര്‍ച്ചക്ക് തുടക്കമായി

ആലംപാടി: പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശൈഖുനാ ആലംപാടി ഉസ്താദ് ഏഴാമത് ആണ്ടുനേര്‍ച്ചക്ക് തുടക്കമായി.
മഖാം സിയാറത്തിന് സയ്യിദ് ഹംസ തങ്ങള്‍ ഉളിയത്തടുക്ക നേതൃത്വം നല്‍കി. വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയര്‍മാന്‍ സ്വാലിഹ് ഉമര്‍ ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മൗലീദ് സദസ്സിന് സയ്യിദ് യു.പി.എസ്. തങ്ങള്‍ നേതൃത്വം നല്‍കി.


വൈകിട്ട് ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലയാരുടെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, ഹുസൈന്‍ സഅദി കെ.സി. റോഡ്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരള മുസ്ലിം ജമാഅത്ത് ആലംപാടി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആണ്ടുനേര്‍ച്ച ഏഴിനാ് സമാപിക്കും. 


SHARE THIS

Author:

0 التعليقات: