ആലംപാടി: പ്രമുഖ പണ്ഡിതനും സൂഫിവാര്യനുമായ ശൈഖുനാ എ എം കുഞ്ഞബ്ദുള്ള മുസ്ലിയാര് ആലംപാടി ഉസ്തദിന്റെ ഏഴാമത് ആണ്ട് നേര്‍ച്ച കേരള മുസ്ലിം ജമാഅത്ത് ആലംപാടി യൂനിറ്റ് കമ്മിറ്റിയുടെ അഭിമുഖത്തില്‍ ചൊവ്വാഴ്ചആരംഭിക്കും.
അസര്‍ നമസ്കാര ശേഷം ആലംപാടി ഉസ്താദ് ഖബര്‍ സിയാറത്തിന് സയ്യിദ് ഹംസ തങ്ങള്‍ ഉളിയത്തടുക്ക നേതൃത്വം നല്‍കും. ഫെബ്രുവരി 5ന് വൈകുന്നേരം 5 മണിക്ക് നഗരിയില്‍ സ്വാഗതസംഘ ചെയര്മാന് സാലിഹ് ഉമര്‍ ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന സ്വലാത്ത് മൗലീദ് മജ്ലിസ് സയ്യിദ് യൂ.പി.എസ്. തങ്ങള്‍ അല്‍ ജിഫ്രി നേതൃത്വം നല്‍കും.
വൈകുന്നേരം 7 മണിക്ക് ഉല്‍ഘടന സമ്മേളനത്തില്‍ എസ്.എ. ഹമീദ് മൗലവി സ്വാഗത പറയുന്ന പരിപാടി യില്‍ മാണിക്കോത്ത് എ. പി. അബ്ദുള്ള മുസ്ലിയാരുടെ അദ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ ഉല്ഘടകനം ചെയ്യും. താജുല്ഫുഖ്ഹ് ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്,കാട്ടിപ്പറ അബ്ദുല്‍ ഖാദര്‍ സഖാഫി,അബ്ദുല്‍ റഹ്മാന് അഹ്സനി മുഹിമ്മാത്,അബ്ബാസ് സഖാഫി ചേരൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് ബായാര്‍ തങ്ങള്‍, സയ്യിദ് കല്ലക്കട്ട തങ്ങള്‍, സയ്യിദ് പഞ്ചിക്കല്‍ തങ്ങള്‍, സയ്യിദ് ആലൂര് തങ്ങള്‍,സയ്യിദ് കരിം തങ്ങള്‍,സയ്യിദ് അബ്ദുല്‍ റഹ്മാന് ശൈഷേഖ് തങ്ങള്‍, സയ്യിദ് അഷ്റഫ് തങ്ങള്‍ , മുളര്കര മുഹമ്മദലി സഖാഫി,ഹംസ മിസ്ബഹി ഒറ്റപടവ്,കെ പി അബ്ദുല്‍ റഹ്മാന് സഖാഫി, അഷ്റഫ് ജൗഹരി എരുമാട്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദര്‍ മദനി,അബ്ദുല്‍ ഖാദര്‍ സഅദി,റസാഖ് സഖാഫി കോട്ടക്കുന്ന്, മുബാറക് മുഹമ്മദ് ഹാജി,പി.ബി അഹ്മദ് ഹാജി,മുബാറക് അബ്ബാസ് ഹാജി,എ എം മമ്മിഞ്ഞി,എസ് ടി അബ്ദുള്ള,കുഞ്ഞാലി അക്കര,താജുഡീന് നെല്ലികട്ട, തുടങ്ങിയ പണ്ഡിതന്മാര് സയ്യിദന്മാരും പ്രാസ്ഥാനിക നേതൃത്വം, ഉമറക്കള് സംബന്ധിക്കും ഫെബ്രുവരി 7 ആത്മീയ സമ്മേളനത്തില്‍ ആയിരങ്ങള്‍ അന്നദാനം നല്കി പരിപാടികള്‍ സമാപനമവും.
0 التعليقات: