Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page
ആദൂര്‍: കാറില്‍ കടത്തുകയായിരുന്ന എം ഡി എം എ മയക്കുമരുന്നുമായി ആറങ്ങാടി സ്വദേശിയായ യുവാവ് അറസ്റ്റില്‍. ആറങ്ങാടിയിലെ ഷഫീഖി് (33) നെയാണ് ആദൂര്‍ എസ് ഐ നിതിന്‍ ജോയും സംഘവും കാസര്‍കോട് എസ് പി യുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ആദൂരില്‍ വെച്ച് പിടികൂടിയത്. 

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ബംഗ്‌ളൂരുവില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് ഹോണ്ട സിറ്റി കാറില്‍ വരികയായിരുന്നു ഷഫീഖ്.. രഹസ്യവിവരത്തെ തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോഴാണ് 12.220 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. രണ്ട് പാക്കറ്റ് ഇയാള്‍ ധരിച്ചിരുന്ന ട്രാക്‌സ്യൂട്ടിന്റെ അരയില്‍ ഒളിപ്പിച്ച നിലയിലും ബാക്കി സീറ്റിനടിയില്‍വെച്ച ബാഗില്‍ നിന്നുമാണ് ഇവ പിടികൂടിയത്.

ഇയാള്‍ അടുത്തിടെയാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.

Leave A Reply