Friday, 8 February 2019

പെണ്‍വാണിഭം; മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 4 പേര്‍ മംഗളൂരുവില്‍ പിടിയില്‍

മഞ്ചേശ്വരം: മംഗളൂരു ബജ്‌പെയില്‍ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ കേസില്‍ മഞ്ചേശ്വരം സ്വദേശിയുള്‍പ്പെടെ 4 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മഞ്ചേശ്വരം മീഞ്ച മജിബയലിലെ കടവളപ്പ് മുഹമ്മദ് സലീം (42), പഞ്ചിമൊഗറു മഞ്ചൊട്ടിയിലെ നിരഞ്ജന്‍ ആര്‍. കൊട്ടിയോന്‍ (42), ഉഡുപ്പി ഹലയങ്ങാടി കുത്ത്യാറിലെ ശിവാനന്ദ (45), മംഗളൂരു കുത്താര്‍ പദവിലെ എ.ബി ഇസ്മായില്‍ (35) എന്നിവരെയാണ് ബജ്‌പെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ നിന്നും പൊലീസ് നാല് സ്ത്രീകളെ മോചിപ്പിച്ചു

SHARE THIS

Author:

0 التعليقات: