Saturday, 23 February 2019

ആസാം വ്യാജമദ്യ ദുരന്തം; മരണം 66 ആയി

ഗുവഹത്തി : അസമില്‍ വ്യാജമദ്യം കഴിച്ച് ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ 66 മരണം. ഗൊലാഘട്ട് ജില്ലയില്‍ നിന്ന് മാത്രമാണ് 39 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരവാസ്ഥയില്‍ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 

ഗുവാഹത്തിയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സല്‍മാറ തേയില പ്ലാന്റേഷന്‍ ജീവനക്കാരാണ് മരിച്ചവരിലേറെയും. രണ്ടാഴ്ച മുന്‍പ് യുപിയില്‍ വിഷമദ്യ ദുരന്തത്തില്‍ നൂറിലേറെ പേര്‍ മരിച്ചിരുന്നു. അതിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് അടുത്ത ദുരന്ത വാര്‍ത്തയെത്തുന്നത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ മദ്യം കഴിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാല് സ്ത്രീകളാണ് ആദ്യം മരിച്ചത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തേയിലത്തോട്ടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന പ്രാദേശിക മദ്യ നിര്‍മ്മാണ ഫാക്ടറി ഉടമകളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജമദ്യം എത്തിച്ച കൂടുതല്‍ പേര്‍ക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: