Thursday, 21 February 2019

ബായാര്‍ തങ്ങളുടെ മിഹ്‌റാജ് പ്രഭാഷണം: സ്വാഗതസംഘം രൂപീകരണം വെള്ളിയാഴ്ച

നെല്ലിക്കട്ട: പ്രമുഖ പണ്ഡിതനും സുന്നീ കൈരളിയുടെ ആത്മീയ നേതൃത്വനിരയിലെ പ്രഗത്ഭ പ്രഭാഷകനുമായ സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഇമ്പിച്ചി ക്കോയ ബായാര്‍ തങ്ങളുടെ മിഹ്‌റാജ് പ്രഭാഷണം മാര്‍ച്ച് 22ന് നെല്ലിക്കട്ടയില്‍ നടക്കും. 

മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം വെള്ളിയാഴ്ച നിലവില്‍ വരും. 

      വെള്ളിയാഴ്ച്ച മഗ്രിബ് നിസ്‌കാരത്തിന് ശേഷം താജ് വില്ലയില്‍ ചേരുന്ന യോഗത്തില്‍ മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ്  ജില്ലാ, സോണ്‍, സെക്ടര്‍ ഭാരവാഹികള്‍ അടക്കം നിരവധി നേതാക്കള്‍ പങ്കെടുക്കും.


SHARE THIS

Author:

0 التعليقات: