Friday, 22 February 2019

പെരിയയിലേത് ഹീനമായ കൊലപാതകം; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി: മുഖ്യമന്ത്രി

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രവര്‍ത്തനമാണ് നല്ലനിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം ഒരുക്കിയത്. രണ്ട് കോണ്‍ഗ്രസ് ചെറുപ്പക്കാരുടെത് ഹീനമായ കൊലപാതകമാണ്. ഒരുരീതിയിലും ന്യായീകരിക്കാന്‍ കഴിയാത്തത്. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ടിക്കില്ല. അതിനെ പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആ ദിവസംതന്നെ എതിര്‍ത്തിട്ടുണ്ട്. അത് സിപിഐ എം ഇത്തരം കാര്യങ്ങളെ എങ്ങനെ കാണുന്നുവെന്നതിന് തെളിവാണ്. ഹീനമായ കുറ്റം ചെയ്തവര്‍ക്കെതിരെ കൃത്യമായ ശിക്ഷാ നടപടി ഉണ്ടാകും. അതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍തന്നെ നിര്‍ദ്ദേശം നല്‍കി അദ്ദേഹം പറഞ്ഞു.

കാസര്‍ഗോഡ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


അതിനുശേഷം സംസ്ഥാനത്ത് നടന്ന അക്രമവും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ കോണ്‍ഗ്രസ് അക്രമത്തെ ആരും തള്ളിപ്പറുയുന്നത് കാണുന്നില്ല. അതിനെ പ്രോത്സാഹിപ്പിച്ചാലും നടപടിയെടുക്കുന്നതില്‍ പക്ഷഭേദമുണ്ടാകില്ല. പൊലീസ് തക്കതായ നടപടി എടുക്കും. സമാധാനം ആഗ്രഹിക്കുന്ന നാടാണ് കേരളം. എല്ലാ നല്ല കാര്യങ്ങള്‍ക്കും നാടും നാട്ടുകാരും ഒപ്പം നിന്നിട്ടുണ്ട്. എല്ലാത്തരം അക്രമങ്ങളെയും ശക്തമായി നേരിട്ട് നമ്മള്‍ മുന്നോട്ടുപോകും - മുഖ്യമന്ത്രി പറഞ്ഞു.


SHARE THIS

Author:

0 التعليقات: