Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡിലെ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന ജൊറം വാന്‍ ക്ലവ്‌റെണ്‍ ഇസ്ലാം മതം സ്വീകരിച്ചു.അടുത്തകാലത്തായി ഇസ്ലാമിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. എഴുതാനായി ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയപ്പോഴാണ് മതം ആകര്‍ഷിച്ചതെന്ന് ജൊറം പറയുന്നു. 2010-2014 കാലത്താണ് പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിവിട്ടു.


പാര്‍ലമെന്റേറിയനായിരിക്കെ അദ്ദേഹം നടത്തിയ പല ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളും ഏറെ വിവാദമായിരുന്നു. ഇസ്ലാം കളവാണെന്നും ഖുര്‍ആന്‍ വിഷമാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതേക്കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ അത് പാര്‍ട്ടി നയം എന്ന നിലയിലായിരുന്നു 
അദ്ദേഹത്തിന്റെ പ്രതികരണം.

ഫ്രീഡം പാര്‍ട്ടിയില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് വരുന്ന രണ്ടാമത്തെ രാഷ്ട്രീയക്കാരനാണ് ജൊറം. നേരത്തെ അര്‍ണോഡ് വാന്‍ ഡൂണ്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.ഇസ്ലാം സ്വീകരിച്ച ജൊറമിനെ വാന്‍ ഡൂണ്‍ അഭിനന്ദിച്ചു. മതപരിവര്‍ത്തനത്തിനുള്ള ഒരു വിളനിലമായി ഫ്രീഡം പാര്‍ട്ടി മാറുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Leave A Reply