Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page
കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ .സി .എ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ബി  .ഡിവിഷന്‍ ക്രിക്കറ്റ് മത്സരത്തില്‍ സ്‌പോര്‍ട്ടിങ് നെല്ലിക്കുന്നിനെ  83  റണ്‍സിന്ന്  പരാജയപ്പെടുത്തി  ഇഖ്‌വാന്‍സ് അട്ക്കത്ത്ബയല്‍ ചാമ്പ്യന്മാരായി.  ടോസ് നേടി  ബാറ്റിംഗ് തിരഞ്ഞെടുത്ത ഇഖ്‌വാന്‍സ് അട്ക്കത്ത്ബയല്‍ 37 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‌സെടുത്തു . ഇഖ്‌വാന്‍സിനു വേണ്ടി സാജുദ്ധീന്‍ പുറത്താകാതെ 55 റണ്‍സ് നേടി. നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ്ങിനു വേണ്ടി ഗുരുദത്ത 3 വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്‌പോര്‍ട്ടിങ് നെല്ലിക്കുന്ന് 110 റണ്‍സിന് എല്ലാവരും പുറത്തായി. ഇഖ്‌വാന്‍സ് അട്ക്കത്ത്ബയലിന് സമദും ഗുല്‍ഷാറും 3 വിക്കറ്റ് വീതം നേടി . 

ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരനായി ഇഖ്‌വാന്‍സ് അട്ക്കത്ത്ബയലിലെ സാജുദീനിനെ തിരഞ്ഞെടുത്തു. ടൂര്ണമെന്റിലേ മികച്ച ബാറ്റസ്മാനായി ഇഖ്‌വാന്‍സ് അട്ക്കത്ത്ബയലിലെ ഫൈറൂസിനെയും മികച്ച ബൗളറായി സ്‌പോര്‍ട്ടിങ് നെല്ലിക്കുന്നിലെ നൗഫലിനെയും , ടൂര്ണമെന്റിലേ താരമായി സ്‌പോര്‍ട്ടിങ് നെല്ലിക്കുന്നിലെ ഗുരുദത്തിനെയും തിരഞെടുത്തു.


മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് ടി ഇ അബ്ദുല്ല സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങില്‍ കെ സി എ ട്രഷറര്‍ കെ എം അബ്ദുറഹിമാന്‍ ,ജില്ലാ പ്രസിഡന്റ് എന്‍ എ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി  ടി എച് മുഹമ്മദ് നൗഫല്‍, കെ സി എ മെമ്പര്‍ ടി എം ഇക്ബാല്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ കുണ്ടില്‍ ,ജില്ലാ ജോയിന്റ് സെക്രട്ടറി കെ ടി നിയാസ് , അസിസ്റ്റന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം , എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലാം ചെര്‍ക്കള ,മഹ്മൂദ് കുഞ്ഞി കാനം, അഫ്‌സല്‍ ഖാന്‍ , സബ് കമ്മിറ്റി ചെയര്‍മാന് മുനീര്‍ അട്ക്കത്ത്ബയല്‍ കൃഷ്ണ കുമാര്‍ തിരുവനന്തപുരം നഗരസഭാ അംഗം ഹനീഫ് അട്ക്കത്ത്ബയല്‍ , ഹംസു ഉളയത്തട്ക്ക , ക്യൂറേറ്റര്‍ ലത്തീഫ് പെരുവാഡ് , അനില്‍ ടോണി, നൗഷില്‍, അക്രം എന്നിവര്‍ സംബന്ധിച്ചു.


Leave A Reply