Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
മൊഗര്‍:വീട്ടിലും യാത്രയിലും ആഘോഷങ്ങളിലും തമ്മില്‍ കണ്ടാല്‍ മിണ്ടാന്‍ സമയം കിട്ടാതെ മൊബൈലില്‍ തല കുനിച്ചിരിക്കുന്ന വര്‍ത്തമാനകാലത്ത് ' മുണ്ടാട്ടം' പോലുള്ള  പരിപാടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ പറഞ്ഞു. 
      
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഗ്രാമോത്സവിന്റെ ഭാഗമായി ഡിഫന്‍സ് മൊഗര്‍ സംഘടിപ്പിച്ച മുണ്ടാട്ടം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
     
ചാരിറ്റി പ്രവര്‍ത്തകരായ എ.ബി. കുട്ടിയാനം, ഖയ്യൂം മാന്യ, എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ആമുഖ പ്രസംഗം നടത്തി. എം. എ നജീബ് മോഡറേറ്റര്‍ ആയിരുന്നു. പുതുതലമുറയെയടക്കമുള്ളവരുടെ  പഴമയിലേക്കുള്ള യാത്രയായിരുന്നു മുണ്ടാട്ടം. പഴയ പാട്ടുകള്‍, കഥ, സംവാദം, കവിത എന്നിവയടക്കമുള്ള പരിപാടികള്‍ മുണ്ടാട്ടത്തിനെ ശ്രദ്ധേയമാക്കി.
    

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായി തെരെഞ്ഞെടുത്ത എ എ ജലീലിന് ഡിഫന്‍സ് മൊഗറിന്റെ ഉപഹാരം ഷെരീഫ് എം എസ്  സമ്മാനിച്ചു. എ ബി. കുട്ടിയാനം, ഖയ്യൂം മാന്യ എന്നിവര്‍ക്കുള്ള ഉപഹാരം എ. എ ജലീല്‍ സമ്മാനിച്ചു.
      
അബ്ബാസ് മൊഗര്‍, അംസു മേനത്ത്, കരീം മൊഗര്‍. അബു നവാസ്, അഹ്‌റാസ് കമ്പാര്‍, റഫീഖ്. ബദ്‌റുദീന്‍ കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജലാല്‍ മൊഗര്‍, സഫുവാന്‍, ശാഫി ചെങ്കള,  ഉസ്മാന്‍, ഷാക്കിര്‍ ദില്‍ ഖുഷ്, സലാം, മുനീര്‍, മൊയ്തീന്‍, സാബിര്‍, ഷാക്കിര്‍, ജാബിര്‍ കുന്നില്‍,  പി. എസ്. ഹമീദ് മൊയ്ദീന്‍, ഖാലിദ്, മുഹമ്മദ്, നാസര്‍, സവാദ്, സുബൈര്‍പുത്തൂര്‍, സഫ്രാദ്, റഫീഖ്, ഷഫീര്‍, സറഫുദ്ദിന്‍, ഷാഫി.ബദ്ര്‍, സഈദ്, ജാഫര്‍, തബ്ഷീര്‍, മുത്തലിബ്, ഹൈദര്‍, ജംഷി, മറ്റു ക്ലബ് മെമ്പര്‍മാരും സംബന്ധിച്ചു
Leave A Reply