Tuesday, 12 February 2019

ദില്ലിയില്‍ ഹോട്ടലില്‍ തീപ്പിടുത്തം; 17 പേര്‍ മരിച്ചു; മരിച്ചവരില്‍ മലയാളിയും; ഹോട്ടലില്‍ മലയാളികളടക്കം കുടുങ്ങിക്കിടക്കുന്നു

ദില്ലി: ദില്ലിയില്‍ കരോള്‍ ബാഗില്‍ ഹോട്ടലില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ 17 പേര്‍ മരിച്ചു . മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. രണ്ടു മലയാളികളെ കാണ്മാനില്ല. അപടത്തില്‍ നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. നിരവധിപ്പേരെ കാണാതായി

ചോറ്റാനിക്കര സ്വദേശിയായ, ജയശ്രിയാണ് മരിച്ചത്. ജയശ്രീയുടെ അമ്മ നളിനിയമ്മ വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത്. ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.


കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ്, തീപ്പിടുത്തം ഉണ്ടായത്. മലയാളികളടക്കം നിരവധി്‌പ്പേര്‍ ഹോട്ടലില്‍ താമസത്തിനുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഹോട്ടലില്‍ നിന്നും ആളുകളെ ഒ!ഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.


SHARE THIS

Author:

0 التعليقات: