Friday, 1 February 2019

ഉപ്പള സി.എം. ട്രാവല്‍സിന്റെ ഹജ്ജ് പഠനക്ലാസ് തിങ്കളാഴ്ച

കാസര്‍കോട്: ഉപ്പള സി.എം. ട്രാവല്‍സ് ആന്റ് ഉംറ സര്‍വീസ് കാസര്‍കോട് ശാഖയുടെ നേതൃത്വത്തില്‍ ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കുന്നു. 
തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ക്‌ളാസിന് ഹജ്ജ് രംഗത്ത് ദശാബ്ദങ്ങളുടെ പരിചയസമ്പത്തുള്ള പ്രഗത്ഭ പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി നേതൃത്വം നല്‍കും.

    കാസര്‍കോട് സംയുക്ത ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ആശംസാ പ്ര
സംഗം നടത്തും. കുമ്പള-മഞ്ചേശ്വരം സംയുക്ത ഖാസി താജുശ്ശരീഅ: എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ സമാപന പ്രാര്‍ഥന നടത്തും. 


വിവിധ സംഘടനാ നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.     മുംബൈ  'ഈലാഫ് ഗ്രൂപ്പി' ന്റെ ഉടമകളായ അമീര്‍ ഭായ്, ഇംറാന്‍ ഭായ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.  ഈലാഫ് ഹജ്ജ് ടൂര്‍ ആന്റ് ട്രാവല്‍സിന്റെ കേരളത്തിലെ ഔദ്യോഗിക ശാഖ കൂടിയാണ് ഉപ്പളയിലെ സി.എം. ട്രാവല്‍സ്.

    പത്രസമ്മേളനത്തില്‍ സി.എം. ട്രാവല്‍സ് ഉടമകളായ മൊയ്തു മൂസ ഹാജി ബേക്കൂര്‍, കബീര്‍ മൂസഹാജി ബേക്കൂര്‍, ചീഫ് അമീര്‍ കന്തല്‍ സൂപ്പി മദനി എന്നിവര്‍ സംബന്ധിച്ചു.  


SHARE THIS

Author:

0 التعليقات: