Wednesday, 13 February 2019

ഹൊസബെട്ടു ഗവ: എല്‍ പി സ്‌കൂള്‍ പഠനോത്സവവും ഓഡിറ്റോറിയം ഉദ് ഘാടനവും ഫെബ്രുവരി 26ന്

മഞ്ചേശ്വരം: ഹൊസബെട്ടു ഗവ: എല്‍ പി സ്‌കൂള്‍ പഠനോത്സവവും പഞ്ചായത്ത് വികസന ഫണ്ടില്‍ പുതുതായി നിര്‍മ്മിച്ച ഓഡിേറ്റാറിയം ഉദ് ഘാടനവും ഫെബ്രുവരി 26ന്  നടത്താന്‍ പി ടി എ പ്രസിഡന്റ് അബ്ദുല്‍ റഫീഖ്‌ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എച്ച്.  എം. സത്യവതി സ്വാഗതം പറഞ്ഞു. ഇബ്രാഹിം കരീം ഉപ്പള പരിപാടിയെ കുറിച്ച് വിശദീകരിച്ചു. 

വാര്‍ഡ് മെമ്പര്‍ സുപ്രിയ ഷേണായി, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി അബൂബക്കര്‍ ഹാജി, ജമാഅത്ത് പ്രസിഡന്റ് എം. എ. അബൂബക്കര്‍, പി. ടി. എ. വൈസ് പ്രസിഡന്റ്  ഫൈസല്‍, എം. പി. ടി. എ. പ്രസിഡന്റ് ശബാന എന്നിവര്‍  സംസാരിച്ചു. മുരളീധരന്‍  കെ. പി. നന്ദി പറഞ്ഞു. തുടര്‍ന്ന് സംഘാടക സമിതി രൂപീകരിച്ചു. 

അബൂബക്കര്‍ ഹാജി, എം എ അബൂബക്കര്‍ (മുഖ്യ രക്ഷാധികാരികള്‍), കെ എം കെ അബ്ദുല്‍ റഹ്മാന്‍ ഹാജി (ചെയര്‍മാന്‍), സുപ്രീയ ഷേണായി (വൈസ് ചെയര്‍മാന്‍), സത്യവതി കെ(കണ്‍വീനര്‍ ), ഇബ്രാഹിം കരീം ഉപ്പള (ജോയിന്റ് കണ്‍വീനര്‍ ), സബ് കമ്മറ്റി : അബ്ദുല്‍ റഫീഖ്, മുരളീധരന്‍,താഹിറ ബി,(പ്രോഗ്രാം), കെ എ ലത്തീഫ്, സവിത, പ്രദീപ് കുമാര്‍, ഉഷ  (റിസപ്ഷന്‍), ഫൈസല്‍, സന്തോഷ് കുമാര്‍, ഗോകുല ഭായി, ഫൗസിയ, ശൈലജ(ഫുഡ് ).

SHARE THIS

Author:

0 التعليقات: