Tuesday, 12 February 2019

പുനര്‍ നിര്‍മിച്ച ഇസ്സത്ത് നഗര്‍ മുഹമ്മദിയ ജുമാ മസ്ജിദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇസ്സത്ത് നഗര്‍: പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുഹമ്മദിയ മസ്ജിദ് ഉദ്ഘാടനവും ജുമുഅ ആരംഭവും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന പ്രാര്‍ത്ഥന മജ്‌ലിസ് അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കി.

ജാസിം അലി നജാഫി, എന്‍.എ അബൂബക്കര്‍ ഹാജി മുഖ്യ അതിഥികളയി. തുടര്‍ന്ന് നടന്ന മത വിജ്ഞാന സദസ്സിന് അബ്ദുല്‍ റഹ്മാന്‍ സഅദി ഓണക്കാട്, ശാഫി ബാഖവി ചാലിയം, അന്‍വര്‍ അലി ഹുദവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി,


മുഹമ്മദ് ഫയാസ് അസ്ഹരി, ഇസ്മയില്‍ മൗലവി പടുപ്പ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഏഴിമല,സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല സംബന്ധിച്ചു. സമാപന ആത്മീയ മജിലിസിന് സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കി.  

പരിപാടിയില്‍ അബ്ദു റഹിം മുസ്‌ലിയാര്‍, അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍ മഞ്ചത്തടുക്ക, നസീര്‍ മൗലവി, മുഹമ്മദ് സുഹ്‌രി, മുഹമ്മദ് കരിബലം,മുസ്തഫ, അലത്താഫ് ഹുസൈന്‍, മുനീര്‍ എ എച്, തുടങ്ങിയവര്‍ സംസാരിച്ചു. ലത്തീഫ് മൗലവി എര്‍മാളം സ്വാഗതം പറഞ്ഞു. 


SHARE THIS

Author:

0 التعليقات: