Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
ദുബായ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.ഇ ചരിത്ര സന്ദര്‍ശനത്തിന്റെ ഭാഗമാകാനൊരുങ്ങി കേരളത്തില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍. ഇന്ന് വൈകുന്നേരം മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന ഇന്റര്‍ റിലീജയസ് സമ്മേളനത്തിനാണ് കാന്തപുരം പങ്കെടുക്കുക.

ആഗോള സമാധാനമെന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ലോക സമാധാനത്തിനായി കൈകോര്‍ക്കേണ്ടതിന്റേയും സഹിഷ്ണുത ഊട്ടിയുറപ്പിക്കുന്നതിന്റേയും ആവശ്യകതയെ കുറിച്ച് പോപ്പ് സംസാരിക്കും.

കാന്തപുരത്തിന് പുറമെ കേരളത്തില്‍ നിന്ന് മലങ്കര കത്തോലിക്കാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കതോലിക്കാ ബാവ, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃതസ്വരൂപാനന്ദപുരി എന്നിവരും പങ്കെടുക്കും.

ചരിത്രസന്ദര്‍ശനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യാത്രയ്ക്ക് തുടക്കമിട്ട് ഇന്നലെയാണ് മാര്‍പാപ്പ യു.എ.ഇയിലെത്തിയത്. കിരീടവകാശി ഷൈയ്ഖ് മുഹമ്മദ് ബിന്‍ത് സയ്യിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് സ്വീകരണം ഒരുക്കിയത്. അല്‍ നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കത്തോലിക്ക സഭാ പരമാധ്യക്ഷന്റെ യു.എ.ഇ. സന്ദര്‍ശനം.

Leave A Reply