കാസര്‍കോട്: തിരുവന്തപുരം ആസ്ഥാനത്തിനായി യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച ഒരു ദിന വരുമാനം ഫണ്ട് ഈ മാസം 22നും 23നും ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ നടക്കുന്ന സംഗമങ്ങളില്‍ സംസ്ഥാന സാരഥികള്‍ ഏറ്റ് വാങ്ങും. ഫണ്ട് സ്വീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മഞ്ചേശ്വരം മള്ഹറില് നടക്കും. മഞ്ചേശ്വരം സോണിലെ എല്ലാ യൂണിറ്റുകളുടെയും ഫണ്ട് സംഗമത്തില്‍ സ്വീകരിക്കും.
അന്ന് 4 മണിക്ക് ഉപ്പള വ്യാപര ഭവനിലും 6 മണിക്ക് പുത്തിഗെ മുഹിമ്മാത്തിലും നടക്കുന്ന സംഗമങ്ങളില്‍ ഉപ്പള, കുമ്പള സോണുകളുടെ ഫണ്ട് സ്വീകരിക്കും.
23ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ബദിയടുക്ക ഫാറൂഖിയ്യാ സെന്ററിലും ഉദുമയില്‍ ചട്ടഞ്ചാല്‍ വ്യാപാര ഭവനിലും സംഗങ്ങള്‍ നടക്കും. 4 മണിക്ക് മുള്ളേരിയ്യ അഹ്ദല്‍ സെന്ററിലും കാഞ്ഞങ്ങാട് ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലിലും സംഗമങ്ങള്‍ നടക്കും. അന്ന് വാകിട്ട് 6 മണിക്ക് കാസര്‍കോട് സുന്നി സെന്ററിലും തൃക്കരിപ്പൂര്‍ മുജമ്മഇലും സംഗമങ്ങള്‍ നടക്കും. ബന്ധപ്പെട്ട സോണുകളുടെ ഫണ്ടുകള്‍ ഈ സംഗമങ്ങളില്‍ വെച്ച് നേതാക്കള്‍ സ്വീകരിക്കും.
പ്രവര്‍ത്തകരില്‍ നിന്ന് ഒരു ദിന വരുമാനം സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ യൂണിറ്റിലും സജീവമായി. ഇന്നും നാളെയുമായി സമാഹരണം പൂര്‍ത്തിയാക്കും.
ഇതു സംബന്ധമായി ചേര്‍ന്ന ജില്ലാ സംഗമം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍ ഉദ്ഘാടനം ചെയ്തു.
ഒരു ദിന വരുമാനത്തില്‍ എല്ലാ പ്രവര്‍ത്തകരും കൈകോര്‍ക്കാനും ഫണ്ട് സ്വീകരണ സമ്മേളനങ്ങള്‍ വന്‍ വിജയമാക്കാനും സമസ്ത ജില്ലാ സെക്രട്ടറി എ പി അബ്ദുല്ല മുസിലിയാര്‍ മാണിക്കോത്ത് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി ഹുസൈന് സഅദി, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
0 التعليقات: