Friday, 1 February 2019

ആലംപാടി ഉസ്താദ് ആണ്ടുനേര്‍ച്ച ഫെബ്രുവരി നാലിന് തുടങ്ങും

കാസര്‍കോട്: ആലംപാടി യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്തിന്റെ  ആഭിമുഖ്യത്തില്‍ പ്രമുഖ പണ്ഡിതനും, സൂഫിവര്യനും, ആത്മീയ വേദികളിലെ നിറസാന്നിധ്യവുമായിരുന്ന ഉസ്താദുല്‍ അസാതീദ് ശൈഖുനാ ആലംപാടി ഉസ്താദ് (എ.എം.കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍) ഏഴാം ആണ്ടുനേര്‍ച്ചയും സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും ഈ മാസം നാല് മുതല്‍ ഏഴ് വരെ ആലംപാടിയില്‍ നടക്കും.

നാലിന് വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് പഴയകടപ്പുറം ആലംപാടി ഉസ്താദ് മഖാം സിയാറത്തിന് സയ്യിദ് ഹംസ തങ്ങള്‍ ഉളിയത്തടുക്ക നേതൃത്വം നല്‍കും.  

അഞ്ചിന് വൈകുന്നേരം 4 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സ്വാലിഹ് ഉമര്‍ ഹാജി പതാക ഉയര്‍ത്തും. അഞ്ചിന് മൗലിദ് സദസ്സിന് സയ്യിദ് യു.പി.എസ്.ജലാലുദ്ദീന്‍ അല്‍ ജിഫ്രി നേതൃത്വം നല്‍കും. 7 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും. മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. താജുല്‍ ഫുഖഹാഅ് ഖാസി ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വൈ.എം.അബ്ദുര്‍റഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്, കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, അബ്ബാസ് സഖാഫി ചേരൂര്‍ പ്രസംഗിക്കും. എസ്.എ.അബ്ദുല്‍ഹമീദ് മൗലവി സ്വാഗതവും എസ്.ടി അബ്ദുല്ല നന്ദിയും പറയും.


ആറിന് വൈകുന്നേരം 7 മണിക്ക് വിജ്ഞാന സദസ്സ് കെ.പി. അബ്ദുര്‍റഹ്മാന്‍ സഖാഫി കാഞ്ഞങ്ങാടിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് പി.എസ്.ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തും. ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, സയ്യിദ് അബ്ദുല്‍കരീം തങ്ങള്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, ദാവൂദ് ഹിമമി സഖാഫി പ്രസംഗിക്കും. മുനീര്‍ മിഅ്‌റാജ് സ്വാഗതം പറയും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും.

ഏഴിന് വൈകുന്നേരം 4 മണിക്ക് മൗലിദ് സദസ്സ് നടക്കും. സി.എ. മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് അബ്ദുല്‍ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ ഉദ്ഘാടനം ചെയ്യും. മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തും. അശ്രഫ് ജൗഹരി എരുമാട് ആമുഖ പ്രഭാഷണം നടത്തും.  മുബാറക് മുഹമ്മദ് ഹാജി, പി.ബി.അഹ്മദ്, ഖാസിം മുസ്‌ലിയാര്‍ ബെള്ളൂരടുക്ക, താജുദ്ദീന്‍ നെല്ലിക്കട്ട, അബ്ദുറസാഖ് ബഹ്‌റൈന്‍, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, ഹനീഫ് അമാനി ആലംപാടി സംബന്ധിക്കും. സമാപന കൂട്ടുപ്രാര്‍ത്ഥനക്കും നസ്വീഹത്തിനും സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും.

SHARE THIS

Author:

0 التعليقات: