Thursday, 14 February 2019

ബസില്‍ വീട്ടമ്മയുടെ മാലപൊട്ടിക്കാന്‍ ശ്രമം; ഒരു സ്ത്രീ പിടിയില്‍

കാസര്‍കോട്: ബസില്‍ വീട്ടമ്മയുടെ മാലപൊട്ടിക്കാന്‍ ശ്രമം. മൂന്നംഗ സംഘത്തിലെ രണ്ടു സ്ത്രീകള്‍ ഓടിരക്ഷപ്പെട്ടു. ഒരാള്‍ പിടിയിലായി. വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിലാണ് മാല മോഷണ ശ്രമം നടന്നത്. ഉദുമയിലെ പുഷ്പയുടെ മൂന്നരപ്പവന്റെ താലിമാലയാണ് അപഹരിക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ വീട്ടമ്മ ബഹളം വെക്കുകയും മൂവര്‍ സംഘത്തെ പിടികൂടുകയുമായിരുന്നു.

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡെത്തിയപ്പോഴാണ് രണ്ട് സ്ത്രീകള്‍ ഓടിരക്ഷപ്പെട്ടത്. ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. നാടോടി സ്ത്രീകളാണെന്നാണ് സംശയിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.


SHARE THIS

Author:

0 التعليقات: