Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: കാസര്‍കോട് പാക്കേജിന്റെ നിര്‍വഹണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. 

കാസര്‍കോട് വികസന പാക്കേജിന്മേലുള്ള പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നത് ജില്ലാ ഭരണകൂടമാണ്. പദ്ധതികള്‍ തയ്യാറാക്കുന്ന വേളയില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജനപ്രതിനിധികള്‍ക്ക് ജില്ലാഭരണകൂടമാണ്. പദ്ധതികള്‍ തയ്യാറാക്കുന്ന വേളയില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജനപ്രതിനിധികള്‍ക്ക് ജില്ലാ ഭരണകൂടത്തെ അറിയിക്കാം. ജില്ലാ കളക്ടര്‍ക്ക് നിരവധി ചുമതലകള്‍ നിര്‍വഹിക്കേണ്ടിവരുന്നതിനാല്‍ പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കാനും മേല്‍നോട്ടത്തിനുമായി ഒരു സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പാക്കേജിന്റെ നിര്‍വഹണം ത്വരപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ഈ നടപടിയെന്നും എന്‍.എ.നെല്ലിക്കുന്നിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയുടെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിശദമായ പഠനങ്ങള്‍ക്കുശേഷമാണ് പ്രഭാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ജില്ലയുടെ സമഗ്ര വികസനത്തിനായി സമസ്തമേഖലകളിലും സര്‍ക്കാര്‍ നടത്തേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് റിപ്പോര്‍ട്ടില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ ഊന്നിനിന്നുകൊണ്ടുള്ള അടിസ്ഥാനസൗകര്യ വികസനവും സാമൂഹിക വികസനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

2013-14 മുതല്‍ 2017-18 വരെ മൊത്തം 279 പദ്ധതികള്‍ക്കായി 438.05 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 2018-19ല്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ച 88 പദ്ധതികള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. അവയില്‍ അനുയോജ്യമായ പദ്ധതികള്‍ക്ക് ഉടന്‍തന്നെ ഭരണാനുമതി നല്‍കുന്നതാണ്.

പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം ആസ്തിവികസന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. പ്രഭാകരന്‍ .കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തിട്ടുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാതെ റിപ്പോര്‍ട്ടിന് പുറത്തുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്ന പ്രവണതയുണ്ട്. ഇതില്‍ ഒട്ടുമിക്ക പദ്ധതികളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ അല്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതികളായോ ബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാവുന്നതാണ്. 

പ്രഭാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തിട്ടുള്ള പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ അനുമതി നിഷേധിക്കാറില്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് ഒരു പ്രത്യേക പാക്കേജ് ആയതിനാല്‍ ഇതില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ നിര്‍വാഹമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave A Reply