Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
ശ്രീനഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാരിനുവേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അന്ത്യോപചാരം അര്‍പ്പിച്ചു. സിആര്‍പിഎഫ് ക്യാമ്പിലെ സൈനികര്‍ക്കൊപ്പം ജവാന്‍മാരുടെ ശവമഞ്ചം രാജ്‌നാഥ് സിംഗ് ചുമക്കുകയും ചെയ്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി രാജ്‌നാഥ് സിംഗ് ഉച്ചയോടെയായിരുന്നു കശ്മീരിലെത്തിയത്. 

അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, കരസേനയുടെ വടക്കന്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് പുഷ്പചക്രം സമര്‍പ്പിക്കുകയും 'വീര്‍ ജവാന്‍ അമര്‍ രഹേ' മുദ്രാവാക്യങ്ങള്‍ മുഴക്കുകയുമായിരുന്നു.


സൈനികരുടെ മൃതദേഹങ്ങള്‍ ബദ്ഗാമിലെ സിആര്‍പിഎഫ് ക്യാമ്പിലേക്കാണ് ആദ്യമെത്തിച്ചത്. ജവാന്മാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചപ്പോള്‍ ക്യാമ്പ് വൈകാരികമായി. പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിന് ശേഷം സൈനികരുടെ മൃതദേഹങ്ങള്‍ പുറത്തേക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ജമ്മു കശ്മീര്‍ പൊലീസ് മേധാവിയും ശവമഞ്ചം ചുമക്കാന്‍ കൂടിയത്.
Leave A Reply