Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ശരീഅത്തും ഭരണഘടനാ അവകാശങ്ങളും എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ നടത്തുന്ന വിശദീകരണ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 22ന് ഉച്ചക്ക് 2.30ന് മഞ്ചേശ്വരം മള്ഹറില്‍ നടക്കും.

   22നും 23നും ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ വിശദീകരണ സംഗമങ്ങള്‍ നടത്താനും തിരുവന്തപുരം ആസ്ഥാനത്തിനായി യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച ഒരു ദിന വരുമാനം ഫണ്ട് സംഗമങ്ങളില്‍ വെച്ച് സംസ്ഥാന സാരഥികളെ ഏല്‍പിക്കാനും സുന്നി സെന്ററില്‍ നടന്ന കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവര്‍ത്തക സമിതിയുടെയും  സോണ്‍ കോഡിനേറ്റര്‍മാരുടെയും സംയുക്ത  യോഗം തീരുമാനിച്ചു.

     22ന് 4 മണിക്ക് ഉപ്പള വ്യാപര ഭവനിലും  6 മണിക്ക് കുമ്പളയില്‍ പുത്തിഗെ  മുഹിമ്മാത്തിലും സംഗമങ്ങള്‍ നടക്കും. 23ന് ഉച്ചക്ക് 2 മണിക്ക് ബദിയടുക്ക ഫാറൂഖിയ്യാ സെന്ററിലും  ഉദുമയില്‍  ചട്ടഞ്ചാല്‍ വ്യാപാര ഭവനിലും സംഗങ്ങള്‍ നടക്കും.  4 മണിക്ക് മുള്ളേരിയ്യ അഹ്ദല്‍ സെന്ററിലും കാഞ്ഞങ്ങാട് ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലിലും സംഗമങ്ങള്‍ നടക്കും. അന്ന് 6 മണിക്ക് കാസര്‍കോട് സുന്നി സെന്ററിലും തൃക്കരിപ്പൂര്‍ മുജമ്മഇലും സംഗമങ്ങള്‍ നടക്കും.

      ജില്ലാ സംഗമം  പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍  സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി വിഷയാവതരണം നടത്തി.   

   കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,  മദനി ഹമീദ് കാഞ്ഞങ്ങാട്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, വി സി അബ്ദുല്ലാഹി സഅദി, അബ്ബാസ് സഖാഫി ചേരൂര്‍, ബശീര്‍ പുളിക്കൂര്‍, മുഹ്‌യിദ്ദീല്‍ സഖാഫി ബൊള്‍മാര്‍, കരിപ്പൊടി അശ്രഫ്, മുഹമ്മദ് ടിപ്പുനഗര്‍, താജദ്ദീന്‍ മാസ്റ്റര്‍ സുബ്ബയ്യകട്ട, സലാം ചെമ്പരിക്ക,  റശീദ് ഹാജി തൃക്കരിപ്പൂര്‍, മടിക്കൈ അബ്ദുല്ല ഹാജി, ഇസ്മാഈല്‍ കാക്കടവ് പ്രസംഗിച്ചു.     
Leave A Reply