Tuesday, 19 February 2019

കേരള മുസ്‌ലിം ജമാഅത്ത് മധുര്‍ സര്‍ക്കിളിന്ന് പുതിയ സാരഥികള്‍

ഉളിയത്തടുക്ക : കേരള മുസ്ലിം ജമാഅത്ത് വാര്‍ഷിക കൗണ്‍സില്‍ യോഗം മുട്ടത്തൊടി ഹിദായത്ത് നഗര്‍ എസ് എച്ച്  മദ്രസഹാളില്‍
ചേര്‍ന്നു. ഇത്തിഹാദ് മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ എസ് എം എ ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ യോഗം ഉല്‍ഘാടനം ചെയ്തു എസ് വൈ എസ് ജീല്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ റിട്ടേണിംഗ് ഓഫിസറായും നാഷനല്‍ അബ്ദുല്ല നിരീക്ഷകനായും യോഗത്തില്‍ സംബന്ധിച്ചു.

 ഹുസൈന്‍ മുട്ടത്തൊടി മുനീര്‍ സഅദി അലി സഖാഫി സി എച്ച് ഇക്ബാല്‍ 
ശംസീര്‍ സൈനി അബ്ദുല്‍ മജീദ് മുട്ടത്തൊടി തുടങ്ങീ യ വര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എ എം മഹമൂദ് മുട്ടത്തൊടി (പ്രസിഡണ്ട്) അബ്ദുല്ല ഹാജി ഉളിയത്തടുക്ക അബ്ബാസ് മധൂര്‍ (ൈവസ് പ്രസിഡണ്ടുമാര്‍) ശാഫി പട്‌ള (ജനറല്‍ സെക്രട്ടറി) അബൂബക്കര്‍ ഇസ്ലത്ത് നഗര്‍ മന്‍സൂര്‍ മൗലവി (സെക്രട്ടറിമാര്‍) കെ.കെ.അബ്ദുല്‍ ഖാദിര്‍ പായോട്ട (ഫിനാ. സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: