Friday, 1 February 2019

കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ കൗണ്‍സിലുകള്‍ക്ക് മഞ്ചേശ്വരത്ത് ആവേശകരമായ തുടക്കം

മഞ്ചേശ്വരം: കേരള മുസ്‌ലിം ജമാഅത്ത്  പുനസംഘടനാ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടമായി ജില്ലയിലെ ഒമ്പത് സോണ്‍ കമ്മറ്റികളില്‍ നടക്കുന്ന  പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേശ്വരത്ത് ആവേശകരമായ തുടക്കം.

     സോണ്‍ കൗണ്‍സിലുകളുടെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം മള്ഹറില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍  സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി നിര്‍വ്വഹിച്ചു.  സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി തോക്കെ അധ്യക്ഷത വഹിച്ചു.  

       എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍  പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.  എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍ രേഖകള്‍  കൈമാറി. മുഹ്‌യദ്ദീന്‍ സഖാഫി ബൊള്‍മാര്‍, സൈനുദ്ദീന്‍ ഹാജി  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. .      

സക്കരിയ്യ ഫൈസി, അബൂബക്കര്‍ മുസ്‌ലിയാര്‍, ഉമര്‍ സഖാഫി തലക്കി, ബി എം മുഹമ്മദ് കുഞ്ഞി ഹാജി, പള്ളിക്കുഞ്ഞി ഹാജി, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഉമര്‍ മദനി മച്ചമ്പാടി, അബ്ദുല്‍ ഹമീദ് സഖാഫി ബാക്കിമാര്‍, ഖത്തര്‍ ബാവ ഹാജി, ഹാരിസ് ഹനീഫി, നിയാസ് സഖാഫി, മൂസ മുസ്ലിയാര്‍, അബ്ദുല്ല ഹാജി, അഹ്മദ് കുഞ്ഞി മുസ്ലിയാര്‍, കുഞ്ഞഹ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മീഞ്ച, അശ്രഫ് ഗുഡ്ഡഗേരി, ഹുസൈന്‍ അക്കരെ  തുടങ്ങിയവര്‍ പ്രസംഗിച്ചു.


      മഞ്ചേശ്വരം സോണിലെ 41 യൂണിറ്റുകളിലും അഞ്ച് സര്‍ക്കിളുകളിലും യൂത്ത് കൗണ്‍സില്‍ പൂര്‍ത്തിയാക്കിയാണ് സോണ്‍ പുനസംഘടന നടന്നത്. ജില്ലയിലെ മറ്റു എട്ട് സോണുകളില്‍ ഫെബ്രുവരി വരി 15നകം വാര്‍ഷിക കൗണ്‍സില്‍ നടക്കും.  

   

SHARE THIS

Author:

0 التعليقات: