Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കേരള മുസ്‌ലിം ജമാഅത്ത്  കാസര്‍കോട് സോണിന് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. കാസര്‍കോട് സുന്നി സെന്ററില്‍ സമാപിച്ച വാര്‍ഷിക കൗണ്‍സിലിലാണ് 2019- 20 വര്‍ഷത്തേക്കുള്ള കമ്മറ്റി നിലവില്‍ വന്നത്.

അബ്ബാസ് സഖാഫി ചേരൂറിനെ പ്രസിഡന്റായും മുഹമ്മദ് ടിപ്പുനഗറിനെ ജനറല്‍ സെക്രട്ടറിയായും സി എച്ച് ഇഖ്ബാല്‍ ബേവിഞ്ചയെ ഫിനാന്‍സ് സെക്രട്ടറിയായും തെരെഞ്ഞെടുത്തു.   

മറ്റു ഭാരവാഹികള്‍: സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബൂബക്കര്‍ ഹാജി ബേവിഞ്ച, ഹാജി ശംസുദ്ദീന്‍ പുതിയപുര (വൈസ് പ്രസിഡന്റുമാര്‍) ഹുസൈന്‍ മുട്ടത്തൊടി, എ കെ കമ്പാര്‍, ഖലീല്‍ തളങ്കര, മന്‍സൂര്‍ മൗലവി ഉളിയത്തടുക്ക (സെക്രട്ടറിമാര്‍)

ജില്ലാ കൗണ്‍സില്‍ അംഗങ്ങളായി സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം ഹാദി തങ്ങള്‍, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുക്രി ഇബ്രാഹീം ഹാജി തളങ്കര, സുലൈമാന്‍ സഖാഫി ദേശാംകുളം, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, സുല്‍സണ്‍ മൊയ്തു ഹാജി തെരുവത്ത്, ഹുസൈന്‍ മുട്ടത്തൊടി, കൊല്ലമ്പാടി അഹ്മദ് എര്‍മാളം എന്നിവരെ തെരെഞ്ഞെടുത്തു.

ഇവര്‍ക്കു പുറമെ സോണ്‍ എക്‌സിക്യൂട്ടീവിലേക്ക് സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ലത്തീഫ് തുരുത്തി, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നായമാര്‍മൂല, സുലൈമാന്‍ ഹാജി തുരുത്തി, ഇബ്രാഹീം കൊല്ലമ്പാടി, ബദുറുദ്ദീന്‍ ഹാജി തെരുവത്ത്, പി എം അബ്ദുല്ല ചാല, എ.എം മഹ്മൂദ് മുട്ടത്തൊടി, ശാഫി പട്‌ള, സഈദ് സഅദി കോട്ടക്കുന്ന് എന്നിവരെയും തെരെഞ്ഞെടുത്തു.  

സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി  ഉദ്ഘാടനം ചെയ്തു.  പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പുതിയ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.  അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി,  കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി,  ബശീര്‍ പുളിക്കൂര്‍  എന്നിവര്‍ പുനസംഘടനാ  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Leave A Reply