Sunday, 10 February 2019

കേരള മുസ്ലിം ജമാഅത്ത് സമ്പൂര്‍ണ്ണ കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച

മൊഗ്രാല്‍ പുത്തൂര്‍: കേരള മുസ്ലിം ജമാഅത്ത് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍  സമ്പൂര്‍ണ്ണ കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച രാത്രി 8 മണിക്ക് കോട്ടക്കുന്ന് മര്‍കസ് മൈമന്‍ ക്യാമ്പസില്‍ വെച്ച് നടക്കും. കാസറഗോഡ് ജില്ല,സോണ്‍ നേതാക്കള്‍ സംഗമത്തില്‍ സംബന്ധിക്കും.

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അല്‍ബാഹസന്‍ നേതൃത്വം നല്‍കും. അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന് ക്ലാസിന്‍ നേതൃത്വം നല്‍കും. സുലൈമാന്‍ സഖാഫി ദേശാങ്കുളം, അബ്ബാസ് സഖാഫി ചേരൂര്‍, സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുള്ള മുസ്ലിയാര്‍,ഏ.കെ കമ്പാര്‍,മുഹമ്മദ് ഹാജി പയ്യക്കി,അബ്ദുള്ള മല്ലം,എം മൊയ്തു ചൗക്കി,ഹസൈനാര്‍ ചൗക്കി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.മൊഗ്രാല്‍പുത്തൂര്‍ സര്‍ക്കിളിന്റെ നവ മുന്നേറ്റത്തിന്റെ പ്രഖ്യാപന സംഘമവും കൂടിയാണിത്.



SHARE THIS

Author:

0 التعليقات: