Friday, 22 February 2019

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന ശരീഅത്ത് വിശദീകരണ സംഗമങ്ങള്‍ക്ക് മഞ്ചേശ്വരത്ത് പ്രൗഡ തുടക്കം

മഞ്ചേശ്വരം: ശരീഅത്തും ഭരണഘടനാ അവകാശങ്ങളും എന്ന വിഷയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ശരീഅത്ത് വിശദീകരണ സംഗമങ്ങള്‍ക്ക്  മഞ്ചേശ്വരത്ത് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി മഖാം സിയാറത്തോടെ പ്രൗഡ തുടക്കം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മള്ഹര്‍ ഓഡിറ്റോറിയത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കട്ടിപ്പാറ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ഥനക്ക് നടത്തി. നേരത്തെ നടന്ന മഖ്ബറ സിയാറത്തിന് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കി. 

അബ്ദുല്ലത്വീഫ് സഅദി പഴശ്ശി വിഷയാവതരണം നടത്തി. പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മൂസല്‍ മദനി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബൂബക്കര്‍ മുസ്‌ലിയാര്‍ ബൊള്‍മാര്‍, താജുദ്ദീന്‍ നെല്ലിക്കട്ട, തോക്കെ മുഹമ്മദ് സഖാഫി, മൊയ്തീന്‍ സഖാഫി ബൊള്‍മാര്‍, സൈനുദ്ദീന്‍ ഹാജി, ഹൈദര്‍ സഖാഫി, ഉമര്‍ ഫാറൂഖ് മദനി, അബ്ദുല്ല ഹാജി, ഹുസൈന്‍ അക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി സ്വാഗതവും ഹമീദ് മൗലവി ആലംപാടി നന്ദിയും പറഞ്ഞു. 

SHARE THIS

Author:

0 التعليقات: