Sunday, 3 February 2019

ശൈഖ് രിഫാഈ അനുസ്മരണവും മാല ആസ്വാദനവും 8ന് പൂക്കട്ടയില്‍

പൂക്കട്ട: എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സംഘടിപ്പിക്കുന്ന ശൈഖ് രിഫാഈ അനുസ്മരണം ഫെബ്രുവരി എട്ടിന് പൂക്കട്ട നൂറുല്‍ ഉലമ നഗറില്‍ നടക്കും.ഡിവിഷന്‍ പ്രസിഡന്റ് ഫാറൂഖ് സഖാഫി കരയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി കാമില്‍ സഖാഫി ഉല്‍ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് അഹ്ദല്‍ സഖാഫി പ്രാരംഭ പ്രാര്‍ത്ഥനയും സയ്യിദ് യാസീന്‍ അല്‍ ഹൈദ്രൂസി തങ്ങള്‍ സമാപന പ്രാര്‍ത്ഥനയും നടത്തും. അബ്ദുല്ല അഹ്‌സനി അല്‍ അഫ്‌ളലി മലപ്പുറം അനുസ്മരണ പ്രഭാഷണം നടത്തും. അശ്രഫ് സഖാഫി ഷേണി, അശ്രഫ് സഖാഫി ഉളുവാര്‍ മാലാപനത്തിന് നേതൃത്വം നല്‍കും.

സിദ്ധീഖ് സഖാഫി ചെക്ക് പോസ്റ്റ്, അബ്ദുല്‍ റഊഫ് സഅദി ഈജംപദവ്, അലി സിറാജ് ഹിമമി, ഇര്‍ഷാദ് കളത്തൂര്‍, റിയാസ് കളത്തൂര്‍, ഇര്‍ഷാദ് മുഹിയദ്ധീന്‍ നഗര്‍,ഗസ്സാലി മൈമൂന്‍ നഗര്‍ സംബന്ധിക്കും.മന്‍ഷാദ് അഹ്‌സനി കട്ടത്തടുക്ക സ്വാഗതവും നൂറുദ്ധീന്‍ പൂക്കട്ട നന്ദിയും പറയും

SHARE THIS

Author:

0 التعليقات: